ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി ഹനീഫ് മരണപ്പെട്ടു
കാസർകോട്(www.truenewsmalayalam.com) : കാസർഗോഡ് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശി ഹനീഫ് മരണപ്പെട്ടു.
ടാങ്കർ ലോറി ഹനീഫ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയായിരുന്നു.
ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ സഫ്രിയ.

Post a Comment