JHL

JHL

സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സ്ക്വയർ കുമ്പള ജി എസ് ബി എ സിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു


കുമ്പള:  സംസ്ഥാനത്ത് ആദ്യ ഡിജിറ്റൽ സ്ക്വയർ കുമ്പള ജി എസ് ബി എസിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രൈമറി ക്ലാസുകളിൽ ഐടി പഠനം കൂടുതൽ കാര്യക്ഷമമാക്കുക കുട്ടികൾക്കിടയിലെ ഡിജിറ്റൽ വിടവ് നികത്തുക, ഡിജിറ്റൽ ഉപകരണങ്ങൾ സ്വയം പഠനത്തിനുള്ള ഉപാധി ആക്കുക, ആരോഗ്യകരമായ ഡിജിറ്റൽ ബ്രൗസിംഗ് സംസ്കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സർക്കാരിൻറെ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റിന്റെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വർണ്ണാഭമായ ചുമർചിത്രങ്ങളാൽ അലങ്കരിച്ച് ലാപ്ടോപ്പുകളും ഇരിപ്പിടങ്ങളും ഒരുക്കി മനോഹരമാക്കിയ മാതൃകാ ഡിജിറ്റൽ സ്ക്വയർ ആണ് ഉദ്ഘാടനം ചെയ്തത്. പിടിഎയും അധ്യാപകരും ജി എസ് ബി എസ് കുമ്പളയിലെ കുരുന്നുകൾക്ക് വേണ്ടിയാണ് ഇത് ഒരുക്കിയത്.
എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം വിശിഷ്ടാതിഥിയായിരുന്നു  ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.
3.90 കോടി രൂപ ചെലവിൽ കിഫ്ബി-കില പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുമ്പള ജി എസ് ബി എസ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. എകെഎം അഷ്റഫ് എം എൽ എ അധ്യക്ഷത വഹിച്ചു കല്ലട്രമാഹിൻ എം എൽ എ മുഖ്യാതിഥിയായിരുന്നു.
പദ്ധതിയുടെ റിപ്പോർട്ട് കുമ്പള ഗ്രാമപഞ്ചായത്ത് എൽ.ഐ.ഡി & ഇ.ഡബ്ല്യു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് ഷിഹാബ് അവതരിപ്പിച്ചു.
ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള,  ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അഷ്റഫ് കാർളെ, 
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ്,
കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എ. കെ. ആരിഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. പി. ഖാലിദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഇനാസ് ഫവാസ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ഭട്ട്, ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ വൈസ് പ്രസിഡന്റുമായ ഹമീദ് കോയിപാടി എന്നിവർ സംസാരിച്ചു
പരിപാടിയിൽ ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

No comments