JHL

JHL

കുമ്പളയിൽ ചക്ക മഹോത്സവവും,നാടൻ ഭക്ഷ്യമേളയും ഒരുക്കുന്നു.ആഗസ്റ്റ് 13,14,15,16 തീയതികളിൽ കുമ്പള ശ്രീ ഗോപാലകൃഷ്ണ സഭാ മണ്ഡപത്തിൽ മേളയ്ക്ക് വേദിയാവും

കുമ്പള.കുമ്പളയിൽ ആദ്യമായി കർണാടക ശ്രീ രാജരാജേശ്വരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലയിലെ സ്വന്തം ഉൽപ്പന്നമായ ചക്ക മഹോത്സവവും,നാടൻ ഭക്ഷ്യമേളയും കുമ്പളയ്ക്ക് വേറിട്ട കാഴ്ചയാകും.നാല് ദിവസം നീണ്ടു നിൽക്കുന്ന ഭക്ഷ്യ മേളയ്ക്കാണ് കുമ്പള ശ്രീ ഗോപാലകൃഷ്ണ സഭാ മണ്ഡപത്തിൽ വേദി ഒരുങ്ങുന്നത്.

 2026 ആഗസ്റ്റ് 13, 14,15,16 തീയതികളിലാണ് ഭക്ഷ്യമേള ഒരുക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തനതായ നാടൻ ലഘു ഭക്ഷണങ്ങൾ മേളയിലുണ്ടാകും. രുചിയൂറും നാടൻ ഭക്ഷണങ്ങളുടെ കലവറയാണ് കുമ്പളയിൽ  4 ദിവസങ്ങളിലായി ഒരുക്കുന്നത്.നാടൻ ഭക്ഷണത്തിൽ കൈപ്പുണ്യം നേടിയിട്ടുള്ള തദ്ദേശീയരായവരെ സ്വയം തൊഴിലിന് പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ശ്രീ രാജരാജേശ്വരി സംഘാടകർ പറയുന്നു.

 നാടൻ ഭക്ഷ്യ മേളക്കൊപ്പം കാസർഗോഡിന്റെ സ്വന്തം ഉൽപ്പന്നമായ ചക്കയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ചക്ക ഹോളിഗെ,ചക്ക ജിലേബി,ചക്ക ഐസ്ക്രീം,ചക്ക ജ്യൂസ് ഉൾപ്പെടെയുള്ള  വിഭവങ്ങൾ ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കും. ഇതോടൊപ്പം നാടൻ സുഗന്ധ വ്യഞ്ജനങ്ങൾ, കൈത്തറി സാരികൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും മേളയുടെ ഭാഗമായിട്ടു ണ്ടാകും.ഇതിനായിട്ടുള്ള  ഒരുക്കങ്ങൾ കുമ്പളയിൽ നടന്നുവരുന്നതായി ശ്രീ  രാജരാജേശ്വരി സംഘാടകരായ ഗണേഷ് ബിസി റോഡ്, അശ്വിനി മൈസൂർ,മധു സ്വാമി മൈസൂർ,സുമ ബി സി റോഡ് എന്നിവർ അറിയിച്ചു.



No comments