JHL

JHL

രോഗ വ്യാപനം തടയാൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് കച്ചകെട്ടി ഇറങ്ങി കൊപ്പളം കെ എഫ് സി ക്ലബ്‌ പ്രവർത്തകർ; പുഴയോരം ശുചീകരിച്ചു, സിസിടിവിയും സ്ഥാപിക്കും

മൊഗ്രാൽ.ഒരു നാടിന്റെ സമ്പത്ത് എന്ന് പറയുന്നത് ഒരു കൂട്ടം യുവാക്കളാണ്.നാടിന്റെ നന്മയ്ക്ക്  അവർ എന്തിനും,എപ്പോഴും സജ്ജരായി നിൽക്കുന്നവരുമാണ്.ഈ ഗണത്തിൽ പെടുത്താവുന്ന ക്ലബ് പ്രവർത്തകരാണ് മൊഗ്രാൽ കൊപ്പളം കെ എഫ് സി.

 കൊപ്പളം പുഴയോരത്തെ മാലിന്യ കൂമ്പാരം ഇവരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കി യിരുന്നത്.അധികാരികൾക്ക് പരാതിയും മറ്റും കൊടുത്തു കുറേക്കാലമായി അവർ നടപടിക്കായി കാത്തിരിക്കുന്നു. ഇനിയും അത് നീണ്ടുപോയാൽ പ്രദേശത്ത് രോഗ വ്യാപനത്തിന് കാരണമാവും.ഇത് തിരിച്ചറിഞ്ഞ ക്ലബ് പ്രവർത്തകർ കച്ചകെട്ടി ഇറങ്ങി.മൊഗ്രാൽ പുഴയോരത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു.

 കൊപ്പളം പുഴയോരത്തെ കണ്ടൻക്കാടുകളി ലേക്കും, ജലാശയങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവമായിരുന്നു. പരാതി നൽകിയിട്ട് അധികൃതർ സ്ഥലം സന്ദർശിച്ചതല്ലാതെ തുടർനടപടികളൊന്നും സ്വീകരിച്ചില്ല.ഇത് മനസ്സിലാക്കിയ കെ എഫ് സി പ്രവർത്തകർ പുഴയോരത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്ത്,ശുചീകരിച്ച് മാതൃകയായി.പ്രശ്നം ഇവിടെയും അവസാനിക്കുന്നില്ല.പുഴയോരത്ത് അടുത്ത ആഴ്ചയോടെ സിസിടിവിയും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ക്ലബ് പ്രവർത്തകർ. ഇതുവഴി പുഴയോരത്ത് മാലിന്യം തള്ളുന്നവരെ തിരിച്ചറിയുമെന്നും കെഎഫ്സി ക്ലബ് പ്രവർത്തകർ പറയുന്നു.



No comments