കുമ്പള CHCയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ശബ്ദിക്കുന്നവരെ കേസിൽ കുടുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: SDPI; പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കുമ്പള: കുമ്പള CHCയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ വിഷയത്തിൽ ശബ്ദിക്കുന്നവരെ കേസിൽ കുടുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് SDPI.
ആശുപത്രിയിലെ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് SDPI പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
09/08/2026 ( ഞായർ )രാവിലെ 11 മണിക്ക് കുമ്പള SDPI ഓഫീസിന്റെ മുൻവശത്തു നിന്നും ആരംഭിച്ച മാർച്ച് കുമ്പള CHC ആശുപത്രി ഗേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു.
ജനങ്ങളുടെ അവകാശങ്ങളും ന്യാമായ ആവശ്യങ്ങളും സംരക്ഷിക്കണമെന്നും ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
SDPI കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രെഷറർ അൻവർ ആരിക്കാടി സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടി മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗവും യങ് ഡെമോക്രറ്റസ് ജില്ലാ ജോയിന്റ് കൺവീനറുമായ ഷെരീഫ് പാവൂർ ഉത്ഘാടനം ചെയ്തു.
പാർട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് കുമ്പള, വൈസ് പ്രസിഡന്റ് മുനീർ,ജോയിന്റ് സെക്രട്ടറി അഷ്‌റഫ് സിഎം, അലി ശഹാമ എന്നിവർ പങ്കെടുത്തു.
ജനകീയ ആവശ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും കുമ്പള CHCയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മൊയ്‌ദു കൊടിയമ്മ നന്ദി അറിയിച്ചു.

Post a Comment