"സഫ''മോളുടെ മയ്യിത്ത് നാളെ രാവിലെ നാട്ടി ലെത്തും, 8മണിയോടെ ഖബറടക്കും
മൊഗ്രാൽ. തിങ്കളാഴ്ച ഷാർജ അൽനബ്ബയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച മൊഗ്രാൽ കാടിയംകുളം "സഫ'' മൻസിലിലെ മുബാറക് അലി- മുർഷിദ ദമ്പതികളുടെ ഏക മകൾ സഫ (7)യുടെ മയ്യത്ത് നാളെ രാവിലെ 5 മണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തും. ഏഴുമണിക്ക് വീട്ടിലെത്തുന്ന മയ്യത്ത് 8 മണിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ. മാതാവ് മുർഷിത ഷാർജയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ രാവിലെ ജോലിക്ക് പോയതായിരുന്നു. കളിക്കുന്നതിനിടെ ജനാലയിലൂടെ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സഫ അൽ ഖാസിമി ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.ഈ സമയത്ത് പിതാവ് മുബാറക്ക് ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ദുബായ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി മുബാറക്ക് ജോലി ചെയ്തു വരികയായിരുന്നു.
വേനലവധിക്ക് നാട്ടിൽ വന്നിരുന്ന കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് തിരികെ ഗൾഫിലേക്ക് തിരിച്ചത്.ഇവരുടെ ഏക മകളുടെ മരണം ഇശൽ ഗ്രാമത്തെ കണ്ണീരിലാ ഴ്ത്തിയിരുന്നു.
സഫ മോളുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment