JHL

JHL

പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

ഉപ്പള :  കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു.മംഗല്‍പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് മംഗൽപ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അബൂബക്കർ അസാൻ (13)മുങ്ങി മരിച്ചത്. രിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകൻ ആണ്അസാൻ. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.  കുളി കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴാണ് അബൂബക്കർ അസാനെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടി മുങ്ങിത്താഴുന്നതായി കണ്ടു.തുടർന്ന് നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും കുളത്തിൽ തിരച്ചിൽ നടത്തി. രാത്രി 10 മണിയോടെ കുട്ടിയെ കണ്ടെത്തി.

 


No comments