ശക്തമായ മഴയും വെള്ളക്കെട്ടും: കരുതലോടെ ആരോഗ്യ വകുപ്പ്
മൊഗ്രാൽ.ശക്തമായി തുടരുന്ന മഴയും, നാടുനീളെ ഉള്ള വെള്ളക്കെട്ടും രോഗ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ കുമ്പളയിൽ ആരോഗ്യവകുപ്പ് പരിശോധനയും, ബോധവൽക്കരണവും ശക്തമാക്കി.വീട് വീടാന്തരം കയറി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അതികൃതർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും, ബോധവൽക്കരണവും നടത്തുന്നത്.
കുമ്പള ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കൊപ്പളത്തിൽ നടത്തിയ പരിശോധനയ്ക്കും, ബോധവൽക്കരണത്തിനും ശ്രീലത (ജെ പി എച്ച് എൻ) മഞ്ജുഷ(എം എൽ എസ് പി ) ആശാ വർക്കർമാരായ ഖൈറുന്നിസ-ഇസ്മായിൽ,സരള, നവീത,സിഡിഎസ് മെമ്പർ ആയിശാ- ഇബ്രാഹിം, സാമൂഹ്യപ്രവർത്തകൻ ജലീൽ കൊപ്പളം എന്നിവർ നേതൃത്വം നൽകി വരുന്നു.

Post a Comment