'സുന്നത്ത് റസൂൽ - മാറുന്ന ലോകത്തെ മായാത്ത വെളിച്ചം' സംസ്ഥാനതല ബഹുജനസംഗമം ആഗസ്റ്റ് 22-ന് കാസർഗോഡ്
കാസർഗോഡ്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംഘടിപ്പിക്കുന്ന 'വെളിച്ചമാണ് തിരുദൂതർ' പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ബഹുജനസംഗമം സംഘടിപ്പിക്കുന്നു. 'സുന്നത്ത് റസൂൽ - മാറുന്ന ലോകത്തെ മായാത്ത വെളിച്ചം' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി 2026 ആഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 4:30-ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള ആർ.കെ. മാളിൽ വെച്ചാണ് നടക്കുക.
ബഹുജനസംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ പ്രമുഖ വ്യക്തികളും സംഘടന നേതാക്കളും സംസാരിക്കും. സംസ്ഥാന സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം നദ്‌വി, ചെമ്മനാട് ജമാഅത്ത് ഖത്തീബ് അബ്ദുസ്സലാം അൽ ഖാസിമി, അഫീദ അഹ്മദ്, പി.എസ്. അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.
പ്രവാചകചര്യയുടെ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനും സമകാലിക ലോകത്ത് പ്രവാചക അധ്യാപനങ്ങളുടെ പ്രസക്തി ജനങ്ങളിലേക്ക് പകർന്നുനൽകുന്നതിനുമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment