JHL

JHL

കടവുകളുടെ പ്രവർത്തനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; പരിസ്ഥിതി അനുമതിയില്ലാ തെയാണ് കടവ് പ്രവർത്തനം തുടങ്ങുന്നതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കാടതിയുടെ ഇടക്കാല ഉത്തരവ്

കുമ്പള:  കുമ്പള ഗ്രാമപ്പഞ്ചായത്തിലെ ആരിക്കാടി, ഷിറിയ കട വുകളുടെ പ്രവർത്തനം തു ടങ്ങുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതി അനുമതിയില്ലാ തെയാണ് കടവ് പ്രവർത്തനം തുടങ്ങുന്നതെന്ന് ചൂണ്ടിക്കാ ണിച്ച് കുമ്പള ത്വയിഫ് മൻസി ലിൽ അബ്ബാസ് ജാഫർ നൽ ങ്കിയ ഹർജിയിലാണ് ഹൈക്കാടതിയുടെ ഇടക്കാല ത്തരവ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, തുറമുഖവകുപ്പ്, തീരദേശ മാനേജ്‌മെന്റ് അതോറിറ്റി, കേരള മാരിടൈം ബോർഡ്, കണ്ണൂർ പോർട്ട് ഓഫീസർ, കളക്ടർ, തുറമുഖ കൺസർവേറ്റർ, കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി,സംസ്ഥാന മലിനീകരണ നിയ ന്ത്രണ ബോർഡ് എന്നിവരെ എതിർകക്ഷികളായി ചേർത്തുകൊണ്ടാണ് റിട്ട് ഫയൽ ചെയ്തത്. 

കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം, തീരദേശ മാനേജ്മെന്റ് അധികൃതർ, മലിനീ കരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതിയില്ലാതെ കടവ് പ്രവർത്തനം തുടങ്ങുന്നത് തടയണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

കടവ് തുടങ്ങാൻ പഞ്ചായത്തിന് അധികാരമുണ്ട് എന്ന  വാദമാണ് കേരള മാരിടൈം ബോർഡുന്നയിച്ചത്. ഈ വാ ദത്തെ കേന്ദ്ര വനം-പരിസ്ഥി തി മന്ത്രാലയവും തീരദേശ മേഖലാ മാനേജ്‌മെന്റ് എതിർക്കുകയായിരുന്നു.

കടവ് പ്രവർത്തനത്തിന് മലിനീകരണ നിയന്ത്രണബോർഡ് അനുമതിയും തീരദേശ മാനേജ്മെന്റ് അനുമതിയും നിർബന്ധമാണെന്നും അനുമതി ലഭിച്ചതായി പഞ്ചായത്തിന് തെളിയിക്കാൻ കഴിയാത്തതിനാൽ കടവ് പ്രവർത്തനം തുടങ്ങുന്നത്  നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു.  

അനുമതികൾ ലഭിച്ച രേഖകളുണ്ടെങ്കിൽ സെപ്റ്റംബർ ഒൻപതിന് വാദം കേൾക്കാൻ ഹാജരാകാനും ആവശ്യമില്ലെ ങ്കിൽ ആവശ്യമില്ല എന്ന് തെ ളിയിക്കുന്ന രേഖകൾ സമർ പ്പിക്കാനും ആവശ്യപ്പെട്ടാ ണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹർജിക്കാരനുവേണ്ടി ഹൈക്കോടതിയിലെ പ്രമുഖ സിനിയർ അഭിഭാഷകൻ അഡ്വ. കെ. രാജേഷ് കണ്ണ നും, പ്രവീൺ കെ. പിള്ളയും ഹാജരായി.

No comments