JHL

JHL

ജിഎസ്ബിഎസ് കുമ്പള : പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി നിർവ്വഹിക്കും

കുമ്പള: കുമ്പള ഗവ. സീനിയർ ബേസിക് സ്കൂളൽ കിഫ്ബി- കില പ്രൊജക്ടിൽ നിർമ്മിക്കപ്പെട്ട 18 ക്ലാസ് റൂമുകളടങ്ങിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ആഗസ്റ്റ് 10 ന് രാവിലെ 9.30 ന് നിർവ്വഹിക്കും. ഒരു നൂറ്റാണ്ട് പഴക്കമുള്ള ജി എസ് ബി എസ് കുമ്പളയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടി വിപുലമായി ആഘോഷിക്കുന്നതിനായി സംഘാട കസമിതി  രൂപീകരണ യോഗം സ്കൂളിൽ വെച്ച് ചേർന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി ഖാലിദ് അധ്യക്ഷനായ ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ്,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കാർള,കുമ്പള ഗ്രാമപഞ്ചായത്ത് വികസനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് , 
വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇനാസ് ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, വാർഡ് മെമ്പർമാരായ രമേഷ് ഭട്ട്,സ്നേഹ, പിടിഎ പ്രസിഡണ്ട് പ്രസാദ് കുമാർ, വൈസ് പ്രസിഡന്റ് ഹമീദ് കോയിപ്പടി, എം പി ടി എ പ്രസിഡന്റ് ആസിയമ്മ, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് മൊയ്തീൻ അസീസ്,എസ് എം സി ചെയർമാൻ അഹമ്മദ് അലി കുമ്പള തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാലയ അഭ്യുദയകാംക്ഷികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വിജയ കുമാർ സ്വാഗതവും എസ് എം സി ചെയർമാൻ ഷമീർ കുമ്പള നന്ദിയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിന് വേണ്ടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ചെയർമാനും സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ കൺവീനറുമായുള്ള ഒരു സംഘാടക സമിതിയും അതിന് കീഴിൽ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

No comments