ദേശീയപാതയോരത്തെ നിർമ്മാണ നിയന്ത്രണം:കേസ് സെപ്റ്റംബർ ഒന്നിന് പരിഗണിക്കും
തിരുവനന്തപുരം. ദേശീയപാതകളിൽ നിന്ന് കൂടുതൽ അകലം പാലിച്ച് കെട്ടിടം നിർമിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കാൻ കേരളം സാവകാശം തേടി. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സാവകാശം തേടിയത്.
എന്നാൽ കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയപാതകളുടെ മധ്യരേഖയിൽ നിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീട് നിർമ്മാണവും, 75 മീറ്റർ പതിധി ക്കുള്ളിൽ വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കരുതെന്നാണ് കോടതി നിർദ്ദേശം.
സംസ്ഥാനത്ത് ദേശീയപാതകളുടെ പരമാവധി വീതി 45 മീറ്ററാണ്.മധ്യരേഖയിൽ നിന്ന് ഇരുവശങ്ങളിലേക്കും 22.5 മീറ്റർ വീതം വരും. കോടതി ഉത്തരവ് പ്രകാരം വസ്തുവിന്റെ അതിരിനുള്ളിൽ 17.5 മീറ്റർ സ്ഥലം വിടേണ്ടി വരും.വാണിജ്യ കെട്ടിടമാ ണെങ്കിൽ 52.5 മീറ്റർ വരെ വിടണം.ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
2026 ഏപ്രിൽ 13 ലാണ് സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ഉത്തരവിലൂടെ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂലം സംസ്ഥാന സർക്കാറിന് തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതുമില്ല.
2025 നവംബർ രണ്ടിനും,മൂന്നിനും രാജസ്ഥാനിലെ ഫലോദി ജില്ലയിലും, തെലുങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലുമു ണ്ടായ റോഡ് അപകടങ്ങളിൽ 34 പേർക്ക് ജീവഹാനി ഉണ്ടായതിനെ തുടർന്നാണ് സ്വമേധയാ കേസെടുത്ത് കോടതി ദേശീയപാതയോരത്തെ നിർമ്മാണ നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ടത്.എന്നാൽ സംസ്ഥാനത്ത് ദേശീയപാതയ്ക്ക് വിട്ടു നൽകിയ ഭൂമിയിൽ ശേഷിച്ച സ്ഥലങ്ങളിലാണ് ഭൂഉട മകൾ ഭൂരിഭാഗവും വീടുകളും,വാണിജ്യ കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇവയിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സാവകാശം തേടിയിരിക്കുന്നത്. കോടതിവിധി എന്താകുമെന്നതിനെ അനുസരിച്ചായിരിക്കും ഇനിയുള്ള തുടർനടപടികൾ.

Post a Comment