കുമ്പള ബസ്റ്റാൻഡ് ഗതാഗത പരിഷ്കരണം: പോലീസിന്റെയും,എം വി ഡി യുടെയും നിസ്സഹകരണമെന്ന് ആക്ഷേപം. പഞ്ചായത്ത് പ്രസിഡണ്ട് ആഭ്യന്തരമന്ത്രിയെ കണ്ടു പരാതിപ്പെട്ടത് ചർച്ചയാവുന്നു
കുമ്പള.കുമ്പള നഗരത്തിൽ പഞ്ചായത്ത് ഭരണസമിതിയെടുത്ത ഗതാഗത പരിഷ്കരണ നടപടികൾ എന്തുകൊണ്ട് നടപ്പിലാവുന്നില്ല..? ആരാണ് തടസ്സം, എന്തുകൊണ്ട് കുമ്പള പോലീസും,മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ സ്വീകരിക്കുന്നില്ല..? പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയും,ഭരണസമിതി അംഗങ്ങളും ഏതാനും ദിവസം മുമ്പ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതിപ്പെട്ടത് കുമ്പളയിൽ ചർച്ചയാവുന്നു.
പരാതി കേട്ട ഉടനെ തന്നെ രമേശ് ചെന്നിത്തല എസ് പി യെ വിളിച്ചു വിഷയത്തിൽ ഇടപെടാൻ നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കുമ്പളയിലെ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിൽ മുഖം തിരിച്ചു നിൽക്കുന്നത് സ്വകാര്യ ബസ് ജീവനക്കാരാണ്. ഇവർക്ക് നഗരത്തിലെ ഓട്ടോ തൊഴിലാളികളും പിന്തുണ നൽകുന്നുമു ണ്ട്.എന്നാൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നത് വ്യാപാരി-വ്യവസായി യുവജന വിഭാഗമാണ്. അവർ ഏതാനും ദിവസം മുൻപ് ഈ ആവശ്യം ഉന്നയിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളെ കുറിച്ച് ആലോചിക്കുകയാണ് വ്യാപാരി- വ്യവസായി യുവജന വിഭാഗം നേതാക്കൾ.
കുമ്പള ബസ്റ്റാൻഡ് വിഷയവും,ട്രാഫിക് പരിഷ്കരണവും ചർച്ച ചെയ്യാൻ രണ്ടു പ്രാവശ്യം കുമ്പള പോലീസ് സ്റ്റേഷനിൽ യോഗം വിളിച്ചുകൂട്ടിയിരുന്നുവെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ യോഗത്തിൽ ജില്ലാ പോലീസ് മേധാവി, എം വി ഡി ഉദ്യോഗസ്ഥർ, കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ,കുമ്പള ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,ബസ് ജീവനക്കാർ എന്നിവർ സംബന്ധിച്ചിരുന്നു.
സ്വകാര്യ ബസ്സുകൾ പഴയ ബസ് സ്റ്റാൻഡിനു സമീപം യാത്രക്കാരെ ഇറക്കാനും,കയറ്റാനും നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും, യാത്രക്കാരുടെയും ആവശ്യം.എന്നാൽ ഇത് ബസ് ജീവനക്കാർ അംഗീകരിക്കുന്നില്ല.അതേസമയം കെഎസ്ആർടിസി ബസ്സുകൾ ബദിയടുക്ക റോഡിൽ പുതുതായി നിർമ്മിച്ച പുതിയ ബസ് ഷെൾട്ടറിന് സമീപം നിർത്തിയിടുന്നതിനേയും,യാത്രക്കാരെ കയറ്റുന്നതിനേയും വ്യാപാരികൾ ചോദ്യം ചെയ്യുന്നില്ല.കാരണം അത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളാണ്.എന്നാൽ നഗരത്തിലെത്തുന്ന സ്വകാര്യ ഓർഡിനറി ബസ്സുകളിൽ പ്രത്യേകിച്ച് ബദിയടുക്ക,മുള്ളേരിയ, പേരാൽ കണ്ണൂർ, പെർള,കളത്തുർ പോകുന്ന ബസ്സുകൾ പഴയ ബസ്റ്റാൻഡിന് സമീപം യാത്രക്കാരെ ഇറക്കാനും,കയറ്റാനും എന്തിനാണ് മടിക്കുന്നതെന്ന് വ്യാപാരികൾ ചോദിക്കുന്നു. നഷ്ടത്തിലോടുന്നു വെന്ന് പറയുന്ന സ്വകാര്യബസ്സുകൾ എന്തിനാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് യാത്രക്കാരും ചോദിക്കുന്നുണ്ട്.
പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇടപെടൽ നടത്തണമെന്നാണ് പഞ്ചായത്ത് ഭരണസമിതി ആഭ്യന്തര വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടത്.കുമ്പള പോലീസും,മോട്ടോർ വാഹന വകുപ്പുമാണ് ഇതിന് നടപടി സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതിക്കു ള്ളതെന്ന് ഇതിൽ നിന്ന് വ്യക്തവുമാണ്.

Post a Comment