കുമ്പള: കുമ്പളയിൽ 19കാരനായ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം താമസിക്കുന്ന പരേതനായ മൊയ്തീനിന്റെയും നൂറുജഹാന്റെയും മകൻ ഷാനിബ് (19) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷം വീട്ടിൽ മടങ്ങി എത്തിയിരുന്നു. രണ്ടു മണിയോടെ മാതാവ് കിടപ്പു മുറിയിൽ നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിച്ച് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എം ഐ സിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. മൂന്നുവർഷം മുമ്പ് പിതാവ് മൊയ്‌തീൻ മൊഗ്രാൽ പുഴയിൽ ചൂണ്ടയിടുന്നതത്തിനിടെ പുഴയിൽ വീണു മരിച്ചിരുന്നു. സഹോദരങ്ങൾ: അൻഷാദ്, ഷബീബ്.
Post a Comment