മഞ്ചേശ്വരം 1000 ജമാഅത്ത് ഉറൂസിന് ഇന്ന് കോടിയേറും
മഞ്ചേശ്വരം (www.truenewsmalayalam.com) : ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധാത്മാക്കളായ അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി റഅ അവരുകളുടെ പേരിൽ അഞ്ചുവർഷത്തിൽ ഒരിക്കൽ നടന്ന് വരാനുള്ള ഉദയാസ്തമന ഉറൂസിന് ഇന്ന് കോടിയെറന്നു.
ഇന്ന് ഉച്ചക്ക് ജുമുഅ പ്രാർത്ഥനക്ക് ശേഷം ആയിരങ്ങളുടെ സാന്നിധ്യത്തിൽ ദർഗ ശരീഫ് കമ്മിറ്റി പ്രസിഡണ്ടും ഉറൂസ് കമ്മിറ്റിയുടെ മുഖ്യ ഉപദേശകനുമായ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാപുരം പതാക ഉയർത്തും എന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് യു കെ സൈഫുല്ല തങ്ങൾ അൽ ബുഖാരി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 25 വ്യാഴാഴ്ച രാത്രി 8:30 ന് ഉറൂസ് കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരി സയ്യിദ് അതാവുള്ള തങ്ങൾ എം എ അവർകളുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും.
അന്നേ ദിവസം നടക്കുന്ന മജ്‌ലിസിന് ബദറുസാദാത്ത് അസയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ നേതൃത്വം നൽകും, പ്രമുഖ പ്രഭാഷകൻ ഫാറൂഖ് നഈമി മദ് ഹുറസൂൽ പ്രഭാഷണം നടത്തും. ഉറൂസിനോടനുബന്ധിച്ച് ഡിസംബർ 25 മുതൽ ജനുവരി 3 വരെ നടക്കുന്ന മത വിജ്ഞാന സദസ്സുകളിലും പ്രമുഖ പ്രഭാഷകരും സാദാത്തുക്കളും സംബന്ധിക്കും.
ഡിസംബർ 28 രാവിലെ 9 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
ജനുവരി 3 വൈകിട്ട് മൂന്നുമണിക്ക് ആരംഭിക്കുന്ന മാനവ സൗഹൃദ സംഗമത്തിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും വാഗ്മികളും മത സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
ഡിസംബർ 28ന് രാത്രി ആയിരങ്ങൾ സംബന്ധിക്കുന്ന ദിക്ർ മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രോസി കല്ലറകൾ തങ്ങൾ നേതൃവം നൽകും ഡിസംബർ 29ന് രാത്രി നടക്കുന്ന ഗ്രാൻഡ് ബുർദ മജ്‌ലിസിന് സയ്യിദ് ത്വാഹാ തങ്ങൾ മറ്റു അന്തർദേശീയ തലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്രാർത്ഥനാ മജ്‌ലിസിലും പ്രഭാഷണ പരമ്പരയിലും സയ്യിദ് അലി തങ്ങൾ കുമ്പോൾ. സയ്യിദ് ഷഹീർ അൽ ബുഖാരി മല്ഹർ. സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി. സയ്യിദ് അബൂബക്കർ മൗലാനാ തങ്ങൾ സയ്യിദ് ഹമീദ് തങ്ങൾ സയ്യിദ് ഹാമിദ് മിസ്ബാഹി തങ്ങൾ സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി ഉജിരെ തങ്ങൾ, സയ്യിദ് ഹാമിദ് കോയമ്മ അൽ ജലാലി ദാറുൽ ഹംദ് തങ്ങൾ. സയ്യിദ് അബ്ദുറഹ്മാൻ മസ്ഊദ് അൽഭുഖാരി കൂറത്ത് തങ്ങൾ സയ്യിദ് ഫരീദുദീൻ പൂക്കോയ തങ്ങൾ സയ്യിദ് നൂറിഷാ തങ്ങൾ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ബമ്രാന, അബ്ദുൽ ഖാദർ ഖാസിമി, യാസീൻ ജൗഹരി കൊല്ലം, ജലീൽ റഹ്മാനി വാണിയന്നൂർ. അൻവർ മുഹിയദ്ധീൻ ഹുദവി. ഷമീർ ദാരിമി കൊല്ലം അബ്ദുൽ ഖാദർ ദാരിമി കുക്കിള. ഹുസൈൻ സഅദി കെ സി റോഡ്. അബ്ദുൽ കരീം ദാരിമി. ഉദ്ധ്യാവരം 1000 ജമാഅത്ത് മുദരിസ് ബി എൻ അബ്ദുൽ ഖാദർ മദനി ആയിരം ജമാഅത്ത് ഖത്തീബ് അഷ്റഫ് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.
ജനുവരി 3 രാത്രി 8:30ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
അന്നേദിവസം നടക്കുന്ന പ്രാർത്ഥന മജ്‌ലിസിന് സയ്യിദ് സുഹൈൽ സഖാഫ് തങ്ങൾ മടക്കര നേതൃത്വം നൽകും. കേരളക്കരയിലെ അനുഗ്രഹീത പ്രഭാഷകൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
ജനുവരി 4 രാവിലെ പ്രഭാത നമസ്കാരത്തിന് ശേഷം അസ്തമാനം വരെ ലക്ഷങ്ങൾക്ക് അന്നദാനം നടക്കും എന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ഭാരവാഹികളായ സയ്യിദ് മുഹമ്മദ് അതാവുള്ള തങ്ങൾ. ഇബ്രാഹിം ബട്ടർ ഫ്ലൈ. പള്ളികുഞ്ഞി ഹാജി. ഇബ്രാഹിം ഫൈസി. കാദർ ഫാറൂഖ്. ഇബ്രാഹിം ഉമർ ഹാജി അഹ്മദ് ബാവ ഹാജി. അലികുട്ടി നേഷണൽ.mukthar A ഹോസൂർ റഹ്മാൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment