കലോത്സവ നഗരിയിൽ ഫയർഫോഴ്സിന്റെയും, ആംബുലൻസ് സർവീസ് സേവനവും ആദ്യദിവസം തന്നെ അനുഗ്രഹമായി
മൊഗ്രാൽ(www.truenewsmalayalam.com) : 64-മത് കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദി ഒന്നിൽ ഇന്നലെ രാത്രിയോടെ മത്സരാർത്ഥികളിൽ ചിലർക്ക് ദേഹാസ്വസ്ഥതയും, തലകറക്കവും അനുഭവപ്പെട്ടു.
ഉടൻതന്നെ കലോത്സവ നഗരിയിൽ നിലയുറപ്പിച്ച മെഡിക്കൽ ടീമും, ഫയർഫോഴ്സും, ആംബുലൻസ് സർവീസും അടിയന്തിര സഹായവുമായി രംഗത്തെത്തിയത് മത്സരാർത്ഥികൾക്ക് അനുഗ്രഹമായി.
കാസർഗോഡിൽ നിന്നുള്ള ഫയർഫോഴ്സ് ടീം അംഗങ്ങളായ ശോ ബിൻ, അഭിലാഷ്, അരുണ എന്നിവർ സ്ഥലത്തെത്തി. മൊഗ്രാൽ ദീനാർ യുവജന സംഘമാണ് കലോത്സവ നഗരിയിൽ ആംബുലൻസ് സർവീസ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.


Post a Comment