JHL

JHL

മുസ്ലീം വനിതാ ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന ഫാത്തിമ അബ്ദുല്ലക്കുഞ്ഞി നിര്യാതയായി


മൊഗ്രാൽ(www.truenewsmalayalam.com) :മുസ്ലീം വനിതാ ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന ഫാത്തിമ അബ്ദുല്ലക്കുഞ്ഞി നിര്യാതയായി.

രണ്ട് പതിറ്റാണ്ടുകാലം കുമ്പള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് അവർ ജനപ്രതിനിധിയായി പ്രവർത്തിച്ചിരുന്നു. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവ് സി എം അബ്ദുല്ലക്കുഞ്ഞിയാണ് ഭർത്താവ്. അൻസിഫ് ആണ് ഏക മകൻ. മരുമകൾ: ജെനിഫർ ദേളി.
സഹോദരൻ: അഷ്റഫ് മൊഗ്രാൽ ജീൻസ്.

 മൊഗ്രാൽ ശാഫി ജുമാ മസ്ജിദിന് സമീപത്തെ പരേതനായ അബ്ദുൽ റഹ്മാൻ- ആയിഷ ദമ്പതിമാരുടെ മകളാണ്. 


No comments