JHL

JHL

19 കാരനെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


 മംഗല്‍പ്പാടി(www.truenewsmalayalam.com) : 19 കാരനെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച  നിലയില്‍ കണ്ടെത്തി. ബന്തിയോട്, അടുക്ക ബൈദല സ്വദേശിയായ ശിഹാബ് (19) നെയാണ് ഇന്ന് (ബുധനാഴ്ച) പുലർച്ചയോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കാസര്‍കോട് ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ് ശിഹാബ്.  മംഗല്‍പ്പാടി, ചെറുഗോളിയിലെ വാടക വീട്ടിലായിരുന്നു താമസം.

മുഹമ്മദ് ബാഷ - നബീസ ദമ്പതികളുടെ മകനാണ് ശിഹാബ്.

ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല.  മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സഹോദരങ്ങള്‍: ഇബ്രാഹിം സിനാന്‍, അബ്ദുല്‍ ഷബീര്‍, ഫാത്തിമത്ത് സുഹൈല.

No comments