രണ്ടുവയസുകാരനെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി ; എരിയാൽ കുളങ്കരയിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്
എരിയാൽ : രണ്ടുവയസുകാരനെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരിയാൽ കുളങ്കരയിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നെന്നു കരുതുന്നു.നാട്ടുകാര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങള്‍: നുസ, നാസിം, ന്‌സമി, സല്‍മാന്‍ ഫാരീസ്.

Post a Comment