പഞ്ചായത്ത് ഭരണ സമിതി ; കുമ്പള പഞ്ചായത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതു മുതിര്‍ന്ന അംഗം കോണ്‍ഗ്രസിലെ മഞ്ചുനാഥ ആള്‍വ
കുമ്പള : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വൻജനാവലിയെ സാക്ഷിയാക്കി വിപുലമായി നടന്നു. 2025 ഡിസംബർ 21 ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒരേസമയം അരങ്ങേറിയത്. നിലവിലെ ഭരണസമിതികളുടെ കാലാവധി ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് അവധി ദിനമായിട്ടും ഞായറാഴ്ച തന്നെ ചടങ്ങുകൾ നടത്താൻ അധികൃതർ തീരുമാനിച്ചത്.
ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മിക്കയിടങ്ങളിലും ആദ്യം മുതിർന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടർന്നത്.
കുമ്പളയിൽ 24 അംഗ പഞ്ചായത്ത് ബോര്‍ഡിലെ 23 പേര്‍ക്കും പഞ്ചായത്ത് മെമ്പര്‍ ആവുന്നതിനുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തതു മുതിര്‍ന്ന അംഗം കോണ്‍ഗ്രസിലെ മഞ്ചുനാഥ ആള്‍വയാണ്.

.jpeg)
Post a Comment