സർക്കാർ രേഖ വ്യാജമായി നിർമ്മിച്ച് എതിർ സ്ഥാനാർത്ഥിയെ അവഹേളിച്ചു; മഞ്ചേശ്വരം എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കളക്ടർക്ക് പരാതി
കുമ്പള(www.truenewsmalayalam.com) : സർക്കാർ രേഖ വ്യാജമായി നിർമ്മിച്ച് എതിർ സ്ഥാനാർത്ഥിയെ അവഹേളിച്ചതായി ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കളക്ടർക്ക് പരാതി.
കൊടിയമ്മയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അബ്ദുൽ സലാമാണ് പരാതിക്കാരൻ.
കുമ്പള ഗ്രാമപഞ്ചായത്തിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് പ്രചരണം നടത്തിയ കൊടിയമ്മയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന മഞ്ചേശ്വരം എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അഷ്റഫ് നെതിരെയാണ് അബ്ദുൽസലാം കളക്ടർക്ക് പരാതി നൽകിയത്.


Post a Comment