പരമ്പരാഗത മത്സ്യത്തൊഴിലാളിയും, ചവിട്ടു വല ഉടമസ്ഥനുമായ മുഹമ്മദ് കുഞ്ഞി നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : പരമ്പരാഗത മത്സ്യത്തൊഴിലാളിയും, മൊഗ്രാലിലെ ചവിട്ടു വല സ്ഥാപകനിലൊരാളുമായ പെർവാഡ് കടപ്പുറം ചായിന്റടി ഹൗസിൽ മുഹമ്മദ് കുഞ്ഞി(78) നിര്യാതനായി.
മൊഗ്രാലിൽ അന്യം നിന്നു പോയ ചവിട്ടു വല മത്സ്യബന്ധനത്തിന്റെ "ചായിന്റടി ഗ്രൂപ്പ്'' ഉടമസ്ഥനാണ് മുഹമ്മദ് കുഞ്ഞി.
ഭാര്യ:ജമീല.മക്കൾ: നസീമ,സൗദ,ഖൈറുന്നിസ,ആയിഷ,ഹസീന.
മരുമക്കൾ:റഹീം ലക്ഷംവീട്,ഇബ്രാഹിം പെർവാഡ് കടപ്പുറം, മുജീബ് പെർവാട് കടപ്പുറം,ഓട്ടോ ഡ്രൈവർ അഷ്റഫ്, ജംഷീദ് പള്ളിക്കര.
സഹോദരിമാർ: ആയിഷ,കദീജ, ദൈനബി,നഫീസ.
മയ്യത്ത് സന്ധ്യയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
നിര്യാണത്തിൽ പെറുവാഡ് കടപ്പുറം യുവജന സംഘം, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment