ബദ്രിയാ നഗറിൽ യുഡിഎഫ് എസ് ഡി പി ഐ ഇഞ്ചോടിഞ്ച് പോരാട്ടം; യു ഡി എഫ് ന് തലവേദനയായി സ്വതന്ത്ര സ്ഥാനാർഥി, മത്സര രംഗത്ത് സിപിഎം സജീവം
കുമ്പള(www.truenewsmalayalam.com) : വാർഡ് വിഭജനത്തെ തുടർന്നു പുതുതായി നിലവിൽ വന്ന 20 ആം വാർഡിൽ ബദ്രിയാനഗറിൽ മുസ്ലിം ലീഗിന് തലവേദനയായി സ്വതന്ത്ര സ്ഥാനാർത്ഥി.
മുസ്ലിം ലീഗ് പ്രവർത്തകനായ ഹനീഫ് കൊട്ടാരമാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയിട്ടുള്ളത്. മുസ്ലീം ലീഗ് സ്ഥാനാർഥിയായ വിപി അബ്ദുൽ കാദറുമായുള്ള സാമ്പത്തിക പ്രശ്നത്തിൽ പരിഹാരം കാണാൻ മുസ്ലിം ലീഗ് നേതൃത്വത്തിന് സാധിച്ചിട്ടില്
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാം എന്ന ധാരണയിലാണ് ദേശീയ സമിതി അംഗം കൂടിയായ വി പി അബ്ദുൽ കാദർ മത്സരം രംഗത്തുള്ളത്. നിലവിൽ കുമ്പോൽ ഒന്നാം വാർഡ് മെമ്പർ ആയ അൻവർ ആരിക്കാടി യാണ് എസ് ഡി പി ഐ യുടെ സ്ഥാനാർത്ഥി.
ഒന്നാം വാർഡിലെ മികച്ച പ്രവർത്തനമാണ് അൻവറിനെ മറ്റു സ്ഥാനാർഥികളിൽ നിന്നും വേറിട്ട് നിർത്തുന്നത്. സി പി ഐ എം ൽ നിലവിലെ മൊഗ്രാൽ മെമ്പറായിരുന്ന റിയാസും , തന്റെ കഴിഞ്ഞ വരിഹങ്ങളിലെ പ്രവർത്തന മികവിൽ മുമ്പിട്ട് നിൽക്കുന്ന.
ബിജെപിയിൽ ശക്തനായ സ്ഥാനാർഥി വന്നതോടെ ബദ്രിയ നഗറിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
വാർഡ് വിഭജനത്തെ തുടർന്ന് സി പി ഐ എം ന് അനുകൂലമായി നിരവധി വോട്ടുകൾ ശാന്തിപ്പളം വാർഡിലേക്ക് മാറിയതും കഴിഞ്ഞ പത്ത് വർഷം സിപിഎം ഭരിച്ചിട്ടും വാർഡിൽ ഒരു പുരോഗതിയും കൊണ്ട് വരാൻ സാധിക്കാത്തതാണ് സിപിഎം ന് തിരിച്ചടിയായത്.


Post a Comment