JHL

JHL

റവന്യൂ ജില്ലാ കലോത്സവം:1995-96 എസ്എസ്എൽസി ബാച്ച് 15,000രൂപ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി


മൊഗ്രാൽ. കാസർഗോഡ് റവന്യൂ ജില്ലാ കലോത്സവം ഈ മാസം 29,30,31 തീയതികളിലായി മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുകയാണ്. കലോത്സവത്തിന്റെ വിജയത്തിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി ബാച്ചുകൾ സംഘാടക സമിതിയുമായി കൈകോർക്കൽ തുടരുന്നു.

 1995-96 എസ്എസ്എൽസി ബാച്ച് കലോത്സവ ഫണ്ടിലേക്ക് 15,000 രൂപ സംഭാവന നൽകി. എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ യു എം ഫസലു റഹ്മാൻ,റഫീഖ് ഖത്തർ,സിദ്ധീ കെഎം,അൻവർ ബി കെ എന്നിവർ തുക ഫൈനാൻസ് കമ്മിറ്റി ചെയർമാൻ പി എ ആസിഫ്, സംഘാടക സമിതി അംഗം മാഹി മാസ്റ്റർ എന്നിവർക്ക് കൈമാറി.

No comments