‘സ്നേഹാലയം മോഗ്രാലിന്റെ നേതൃത്വത്തിൽ മൂസ ഷെരീഫിന് ജന്മ നാടിന്റെ ആദരവ്; ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മൊഗ്രാൽ റഹ്മാനിയ കോമ്പൗണ്ടിലാണ് മൊഗ്രാൽ പൗരാവലിക്ക് വേണ്ടി സ്നേഹാലയം മൊഗ്രാൽ സ്വീകരണം ഒരുക്കുന്നത്
മൊഗ്രാൽ : അന്തർദേശീയ കാർ റാലികളിൽ മത്സരിച്ചു വെന്നി കൊടി പാറിച്ചു കേരളീയർക്ക് അഭിമാനം നൽകുന്ന കാസർഗോഡ് ജില്ലക്കാരനും മൊഗ്രാൽ സ്വദേശിയുമായ മൂസ ഷെരീഫിന് ജന്മ നാട് ആദരവ് നൽകുന്നു.
നാളെ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മൊഗ്രാൽ റഹ്മാനിയ കോമ്പൗണ്ടിലാണ് മൊഗ്രാൽ പൗരാവലിക്ക് വേണ്ടി സ്നേഹാലയം മൊഗ്രാൽ സ്വീകരണം ഒരുക്കുന്നത്. 35 വർഷത്തോളമായി മൂസ ഷെരിഫ് അടക്കം അംഗമായി പ്രവർത്തിക്കുന്ന സ്‌നേഹ കൂട്ടായ്മയാണ് സ്നേഹാലയം മൊഗ്രാൽ. ശനിയാഴ്ച വൈകിട്ട് 4 മണിക്ക്
മൊഗ്രാൽ ഗവണ്മെന്റ് യുനാനി ആശുപത്രി പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ സ്ഥലത്തേക്കു ആനയിക്കും.
മൊഗ്രാലിലെയും പരിസര പ്രദേശത്തെയും സന്നദ്ധ സംഘടനകൾ , ക്ലബ്ബുകൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,പ്രമുഖ വ്യക്തികൾ സ്നേഹോപഹാരം നൽകും. ചടങ്ങിൽ വിവിധ മേഖയിലെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും .

Post a Comment