JHL

JHL

പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിൽ അനുശോചന യോഗം ചേർന്ന് റെഡ് സ്റ്റാർ ക്ലബ്ബ്


മൊഗ്രാൽ(www.truenewsmalayalam.com) : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മൊഗ്രാൽ നടുപ്പളത്തെ ഹംസയുടെ മകൻ ഫൈസൽ മോന്റെ നിര്യാണത്തിൽ മൊഗ്രാൽ റെഡ് സ്റ്റാർ ക്ലബ് അനുശോചന യോഗം ചേർന്നു.

 ചികിത്സയ്ക്കിടെ  ഫൈസൽ മോന്റെ പെട്ടെന്നുള്ള മരണം ഇശൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരുന്നു.
മയ്യത്ത് കഴിഞ്ഞദിവസം രാത്രി മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കുകയും ചെയ്തു.

 അനുശോചന യോഗത്തിൽ റെഡ് സ്റ്റാർ ക്ലബ് ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.


No comments