JHL

JHL

ജില്ലാ സ്കൂൾ കലോത്സവം - സ്റ്റേജിതര മത്സരങ്ങൾ ഡിസംബർ 2,3 തീയതികളിൽ; 500 ഓളം വിദ്യാർത്ഥികളെത്തും


മൊഗ്രാൽ(www.truenewsmalayalam.com) : കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങൾ മറ്റന്നാൾ( ഡിസംബർ 2,3 ചൊവ്വ,ബുധൻ തീയതികളിലായി) മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  നടക്കും.
2026 ജനുവരി 5 മുതൽ 7 വരെ ആയിരിക്കും സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുക.

 ഇതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ സബ് കമ്മിറ്റികളുടെ യോഗത്തിൽ സംഘാടക സമിതി ചെയർമാൻമാർ, കൺവീനർമാർ,സബ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, പിടിഎ-എസ്എംസി-മദർ പി ടി എ,സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ,സന്നദ്ധ സംഘടനാ ഭാരവാഹികൾ,ക്ലബ് പ്രതിനിധികൾ സംബന്ധിച്ചു.


No comments