JHL

JHL

എസ് ഐ ആർ: വോട്ടർമാരുടെ സംശയം ദൂരീകരിക്കാൻ മൊഗ്രാലിൽ ദേശീയവേദി ഹെൽപ്പ് ഡസ്ക് തുടങ്ങി

മൊഗ്രാൽ.എസ് ഐ ആറിന്റെ ഭാഗമായി വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിക്കേണ്ടതിൽ വോട്ടർമാർക്കുണ്ടായി ട്ടുള്ള ആശങ്കയും, സംശയങ്ങളും ദൂരീകരിക്കാൻ  മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

 വോട്ടർ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമിൽ ഉള്ളത്. ഫോമിലുള്ള പല വിവരങ്ങൾക്കും വ്യക്തത ഇല്ലാത്തതിനാലാണ് വോട്ടർമാരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. നൂറുകണക്കിന് വോട്ടർമാർ ഹെൽപ്പ് ഡെ സ്കിൽ സഹായം തേടിയെത്തി.ഇതിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നിർവഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു.ബിഎൽഒ മാരായ ശിഹാബ് മാഷ് കൊപ്പളം,അബ്ദുൽ ഖാദർ നട്പ്പളം,മുഹമ്മദ് കുഞ്ഞി കെ നാങ്കി എന്നിവർ ഇത് സംബന്ധിച്ച് വോട്ടർമാർക്ക് ബോധവൽക്കരണം നടത്തി.സെഡ് എ മൊഗ്രാൽ,എംജിഎ റഹ്മാൻ,നാസർ മീലാദ്, അനീസ് കോട്ട എന്നിവർ വോട്ടർ ലിസ്റ്റ് പരിശോധിച്ച് വോട്ടർമാർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി.

 ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.ദേശീയവേദി ഉപദേശക സമിതി ചെയർമാൻ എം മാഹി മാസ്റ്റർ,മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ ഹാജി, വ്യവസായ പ്രമുഖൻ എം എ ഹമീദ് സ്പിക്, അബൂബക്കർ ലാൻഡ്മാർക്ക്,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,ഹമീദ് പെർ വാഡ്,ദേശീയവേദി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് എച്ച് എം കരീം,വിജയകുമാർ, ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, അഷ്റഫ് സാഹിബ്, ഗൾഫ് പ്രതിനിധികളായ മാമു ഹാജി,പി വി അൻവർ,ബിഎം സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ എംഎ മൂസ,എം എം റഹ്മാൻ, കെ പി മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് അബ്ക്കോ, അബ്ദുല്ല കുഞ്ഞി നട്പ്പളം,ടിഎ ജലാൽ, വിശ്വനാഥൻ,ഷാഫി കല്ലുവളപ്പിൽ,അബ്ബാസ് നട്പ്പളം,ഖലീൽ കടവത്ത്  എന്നിവർ സംബന്ധിച്ചു.

ഫോട്ടോ:എസ് ഐ ആർ: വോട്ടർമാരുടെ സംശയം ദൂരീകരിക്കാൻ മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നിർവഹിക്കുന്നു.



No comments