JHL

JHL

ശഹീദ് റാസിക്കും സുൽഫയ്ക്കും കോട്ടയിൻസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആദരവ്


മൊഗ്രാൽ : സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഇലക്ട്രിക്കൽ വയറിങ്ങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശഹീദ് റാസിക്കും,  മംഗളൂരു യൂണിവേഴ്സിറ്റി ബി എസ് സി ലാബ് ടെക്നോളജി ബിരുദം പൂർത്തിയാക്കിയ സുൽഫക്കും  കോട്ടയിൻസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആദരവ്.

 ചൊവ്വാഴ്ച രാത്രി കോട്ടയിൻസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ഇവർക്ക് മൊമെന്റോ കൈമാറിയത്. 

ചടങ്ങ് സയ്യിദ് ഹാദി തങ്ങൾ ഉദഘാടനം ചെയ്തു. പരിപാടിയിൽ യുസുഫ് പച്ചാനി, അബ്ദുല്ലത്തീഫ് ജെ എച്ച് എൽ, സത്താർ എരിയാൽ, കരീം അരിമല തുടങ്ങിയവർ ആശംസ അർപ്പിച്ചു.

 ക്ലബ്ബ് പ്രെസിഡൻറ് നൗഷാദ് അധ്യക്ഷത വഹിച്ചു.  മുഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു. 


No comments