JHL

JHL

'കെ-സ്മാര്‍ട്ട് സംവിധാനം സുതാര്യ മാക്കുന്നതിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുക" ലെൻസ്‌ഫെഡ് ; സി.വി.വിനോദ് കുമാര്‍ പ്രെസിഡൻറ്, കെ.ദിനേശന്‍ സെക്രട്ടറി, മുഹമ്മദ് റാഷീദ് ട്രഷറർ

കാസര്‍കോട്: സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സികളുടെ സംഘടനയായ ലെന്‍സ്ഫെഡ് ജില്ലാ സമ്മേളനം കാസര്‍കോട്ട് സി. എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാഥിതിയായി.
ജില്ലാ പ്രസിഡന്റ് സി. വി. വിനോദ് കുമാര്‍ ആധ്യക്ഷം വഹിച്ചു. ഭാരവാഹികളായ സജി മാത്യു, അനില്‍കുമാര്‍ എം. വി, മുഹമ്മദ് റാഷിദ് സി. എ, സി. എസ്. വിനോദ് കുമാര്‍, ജിതിന്‍ സുധാകൃഷ്ണന്‍, ഗിരീഷ് കുമാര്‍ ടി., ഇ. പി. ഉണ്ണികൃഷ്ണന്‍, സെബാസ്റ്റ്യന്‍ ടി ജെ, എം. വിജയന്‍, പി. രാജന്‍, ജോയ് ജോസഫ്, എച്ച് ജി. വിനോദ്കുമാര്‍, അശോകന്‍ കല്ലുവളപ്പ്, രമേശന്‍ കടവത്ത് സംസാരിച്ചു.
കെട്ടിട പെര്‍മിറ്റ് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് സംവിധാനം സുതാര്യ മാക്കുന്നതിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: സി.വി.വിനോദ് കുമാര്‍ (ജില്ലാ പ്രസി.), കെ.ദിനേശന്‍(ജില്ലാ. സെക്ര.), പി രാജന്‍, എം വി അനില്‍കുമാര്‍, സുമ മോഹന്‍(വൈസ് പ്രസി.), രമേശന്‍ കടവത്ത്, തങ്കമ്മ തോമസ്, വി എം രഞ്ജിത്ത് (ജോയിന്റ് സെക്ര.), മുഹമ്മദ് റാഷീദ്(ട്രഷ.).


No comments