കുമ്പള : പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം പത്രപ്പരസ്യം വഴി ബുധനാഴ്ച ടോൾ ആരംഭിക്കുന്നതായി അറിയിപ്പ് വന്നതോടെ ടോൾ ആരംഭിച്ചാൽ ടോൾ ബൂത്തിലേക്ക് പ്രതിഷേധവുമായി വൻ ജനക്കൂട്ടം എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞ അധികാരികൾ ടോൾ പിരിവിൽ നിന്ന് താൽകാലികമായി പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് പൊടുന്നനെ രണ്ട് പ്രമുഖ പത്രങ്ങളിൽ ബുധനാഴ്ച ടോൾ ആരംഭിക്കുന്നതായി പരസ്യം വന്നത്. കേന്ദ്ര ഗവൺമെൻ്റ് തന്നെ പറഞ്ഞ മാനദണ്ഢങ്ങൾ പാലിക്കാതെ നടത്തുന്ന ഈ അന്യായ ടോൾ പിരിവിനെതിരെ ബി ജെ പി യുടെ മൗനവും കേരള ഗവൺമെൻറ് ഈ വിഷയത്തിൽ ജനവിരുദ്ധ നയം സ്വീകരിക്കുന്നതിനുമെതിരെ ജില്ലയിലെ തന്നെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നത്തിൽ ജനരോഷം ആളിക്കത്തുകയാണ്. തുടക്കത്തിൽ സമരത്തിന് നേതൃത്വം കൊടുത്ത രാജ് മോഹൻ ഉണ്ണിത്താൻറെ ടോൾ ആരംഭിച്ചാൽ തൻറെ ദേഹത്തു വെടിവെച്ചിട്ടേ ടോൾ പിരിക്കാൻ പറ്റൂ എന്ന വീഡിയോ വൈറലായി ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഓടുകയാണ്. സമര സമിതി ചെയർമാൻ എ കെ എം അഷ്‌റഫ് എം എൽ എ ക്ക് മന്ത്രി റിയാസ് നൽകിയ മറുപടിയിൽ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കൃത്യമായി മറുപടി പറയാത്തതും കേരള സർക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാടിൽ ജനങ്ങൾക്ക് സംശയം ഉണ്ടാക്കുന്നു.
ഹൈക്കോടതിയിലെ കേസിൽ 14-ന് ഹിയറിങ് നടക്കുംവരെ ടോൾ പിരിക്കില്ല എന്നാണ് ഇപ്പോൾ തീരുമാനം. . ഹൈക്കോടതിയും തങ്ങൾക്കനുകൂലമായി വിധിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ പ്രദേശവാസികൾ.
ചൊവ്വാഴ്ച ടോൾപിരിവ് അറിയിപ്പുമായി മുന്നോട്ടുവന്ന ദേശീയപാത അധികൃതരുടെ നീക്കങ്ങൾക്കെതിരെയായ സമരപരിപാടി ആലോചിക്കുന്നതിന് കർമസമിതി ചെയർമാൻ കൂടിയായ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ കുമ്പളയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ എംഎൽഎ അധ്യക്ഷനായി. അഷ്റഫ് കർള, എ.കെ. ആരിഫ്, ലക്ഷ്മണ പ്രഭു, ഫാറൂഖ് ഷിറിയ, ഖാലിദ് ബംബ്രാണ, സത്താർ ആരിക്കാടി, അബ്ദുൽലത്തീഫ് കുമ്പള, മുഹമ്മദലി എന്നിവർ സംസാരിച്ചു.
ആരിക്കാടിയിലെ ടോൾപ്ലാസയ്ക്കെതിരെ കർമസമിതി ഹൈക്കോടതിയെ സമീപിക്കുകയും ജനങ്ങൾ ഒറ്റക്കെട്ടായി സമരം നടത്തുകയും ചെയ്യുമ്പോൾ ദേശീയപാതാ അതോറിറ്റി ടോൾപിരിവ് ആരംഭിക്കാൻ ശ്രമിച്ചത് ഏകപക്ഷീയവും ജനദ്രോഹപരവുമാണെന്ന് കർമസമിതി ചെയർമാൻ എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു.
Post a Comment