ട്രെയിനുകൾ വളവിൽ വേഗം കുറയ്ക്കേണ്ടതില്ല, റെയിൽവേയുടെ പുതിയ സംവിധാനം വരുന്നു.
ചെന്നൈ. അലൈൻമെന്റ് മാറ്റാതെയും,ഭൂമി ഏറ്റെടുക്കാതെയും തന്നെ ട്രാക്കിലെ വളവുകളിൽ ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നു."ടിൽടിങ്'' ട്രെയിനുകളുമായാണ് പുത്തൻ പരീക്ഷണം.
പുതുതായി നിർമ്മിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ വിദേശ സഹകരണത്തോടെ ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടങ്ങളായി മറ്റു ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന. കോച്ചുകളുടെ അടിഭാഗത്തുള്ള പ്രത്യേക ഹൈഡ്രോളിക് സംവിധാനത്തിലാണ് വളവുകളിൽ വേഗം കുറയ്ക്കാതെ ട്രെയിൻ ഓടുന്നത്.ഇതിനായി ഹൈഡ്രോളിക് ടിൽടിങ് ബോഗികൾ ഉപയോഗിക്കേണ്ടിവരും.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന പുതിയ ട്രെയിനുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് നീക്കം.
അർധ-അതിവേഗ റെയിൽവേ പാതയ്ക്കായി പഠനം നടത്തിയ റെയിൽവേ ചീഫ് എൻജിനീയർ അലോക്ക് വർമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിൽ ടിൽടിങ് ട്രെയിനാണ് കേരളത്തിൽ അനുയോജ്യമായ മാതൃകയെന്ന് വ്യക്തമാക്കിയിരുന്നു.ഇത് വഴി ആറുമണിക്കൂർ കൊണ്ട് തിരുവന്തപുരത്തുനിന്ന് കാസർഗോഡ് എത്താനാകും. അങ്ങിനെയെങ്കിൽ നിലവിലെ അലൈൻമെന്റ് മാറ്റേണ്ടതില്ല,ഭൂമി ഏറ്റെടുക്കേണ്ടി വരില്ല.
തിരുവനന്തപുരം കാസർഗോഡ് പാതയിൽ 36 ശതമാനവും വളവുകളാണുള്ളത്.ഈ ഭാഗത്ത് 626 വളവുകളും,230 ലെവൽ ക്രോസുകളും,138 ഇടത്ത് വേഗ നിയന്ത്രണവുമുള്ള തിന്നാൽ നിലവിൽ വേഗം കൂട്ടൽ ഇവിടെ അസാധ്യമാണ്.ടിൽ ടിങ് ബോഗികളാണ് ഇതിന് പരിഹാരമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

.jpeg)
Post a Comment