JHL

JHL

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; വിജയത്തിനായി സന്നദ്ധ സംഘടനകൾ ഇറങ്ങി - റെഡ് സ്റ്റാർ ക്ലബ്ബ് 50 ട്രോഫികൾ നൽകും


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവർമെന്റ് വൊക്കേ ഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഇശൽ ഗ്രാമം ഒരുങ്ങി.

സംഘാടക സമിതിയുടെ സബ് കമ്മിറ്റികൾ നിലവിൽ വന്നതോടെ കലോത്സവത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിലാണ് സബ് കമ്മിറ്റികളും, സന്നദ്ധ സംഘടനകളും.

 കലോത്സവത്തിന് വിജയികൾക്കുള്ള 50 ട്രോഫി റെഡ് സ്റ്റാർ മൊഗ്രാൽ നൽകുമെന്ന് ക്ലബ് എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. യോഗത്തിൽ ഖാദർ  അധ്യക്ഷത വഹിച്ചു. ഹർഷാദ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. അസീസ് ടൈലർ സ്വാഗതം പറഞ്ഞു. അബ്ബാസ്,സത്താർ, നാസർ,ബാസിത്,മുനീർ, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.


No comments