കുമ്പളയിലെ പഴയ കാല വ്യാപാരി മമ്മുഹാജി സീമ അന്തരിച്ചു
കുമ്പള: കുമ്പളയിലെ പഴയ കാല വ്യാപാരി കുണ്ടങ്ങേരടുക്ക സ്വദേശി മമ്മുഹാജി സീമ(65) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. കുമ്പളയിലെ സീമ ഫുട് വേർ കട ഉടമയായിരുന്നു. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗം, കുമ്പള ബദർ ജുമാ മസ്ജിദ് പ്രെസിഡൻറ് എന്നെ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുമ്പള ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യമാർ: പരേതയായ ആയിഷ. സുഹറ. മക്കൾ: മുനീർ, റിയാസ്, കബീർ, ഷബീർ, റഹീസ്, മുനൈസ്, പരേതയായ റുക്സാന. മരുമകൾ മിസിരിയ.

Post a Comment