JHL

JHL

അഴിമതിയുംവികസന മുരടിപ്പും ; കുമ്പളയിൽ പുതിയ മുന്നണി നീക്കം തകൃതിയിൽ ; കുമ്പളയിൽ ഭരണ മാറ്റത്തിന് സാധ്യത തെളിയുന്നു

കുമ്പള :തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന ഡിസംബർ 11 ന് നടക്കാനിരിക്കെ ഭരണ മുന്നണിക്കകത്ത് തന്നെയുള്ള പാർട്ടി പ്രവർത്തകരുടെ  ഭരണ സമിതിക്കെതിരെ സ്ഥാനാർഥി നിർണ്ണയം നടത്തി വോട്ട് ഭിന്നിക്കാതിരിക്കാനുള്ള   നീക്കം വിജയത്തിലേക്ക്.  

 കുറെ നാളായി അഴിമതിയിൽ മുങ്ങിക്കുളിച്ചു കിടക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വം കൊടുക്കുന്ന  കുമ്പള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നീക്കം ആണ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. 
40 ലക്ഷം കൊണ്ട് നിർമ്മിച്ച, ജി ഐ പൈപ്പും അലൂമിനിയം ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച നാല് വെയ്റ്റിംഗ് ഷെഡ്‌ഡിൻറെ  കണക്കും പുറത്ത് വന്നതോടയാണ് അഴിമതികഥകൾ ടി വി ചാനലുകളിലൂടെ പുറത്ത് വന്ന് തുടങ്ങിയത്.   കൂടാതെ  'ടേക്ക് എ ബ്രേക്ക്' വിശ്രമ കേന്ദ്രം, മിനി ഹൈമാസ്റ്റ് വിളക്കുകൾ, ആരിക്കാടി ഷിറിയ മണൽക്കടവ് എന്നിവയുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവിന്റെ പ്രധാന അഴിമതി ആരോപണങ്ങൾ കൂടിയായതോടെ ഭരണ സമിതിക്കെതിരെയുള്ള വികാരം ശക്തമായിരുന്നു. 

ഞങ്ങൾ  ഇപ്പോഴും പാർട്ടിക്കാരനാണെന്നും എന്നാൽ കുമ്പള പഞ്ചായത്ത് നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന, കള്ളത്തരവും അഴിമതിയും കൈമുതലാക്കിയ നേതാക്കളിൽ നിന്ന് ശുദ്ധീകരിക്കാനാണ് ഇങ്ങനെ ഇടപെടേണ്ടി വരുന്നതെന്നും കുമ്പളയിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ പറയുന്നു. ഇതാണ് ഭരണ സമിതിക്കെതിയരെ കൂട്ടായി നീങ്ങാൻ യുവ തലമുറ  തീരുമാനിച്ചത്. 

ബസ് സ്റ്റാൻഡ്, ശൗചാലയം പോലുള്ള അ യുവതലമുറ അ ടിസ്ഥാന സൗകര്യങ്ങൾ ശ്രദ്ധിക്കാൻ ഇവർക്കാവുന്നില്ല. കുമ്പള ടൗണിലേക്ക് ഹൈവേയിൽ നിന്ന് ഒരു റോഡ് പോലും അനുവദിക്കാനുള്ള പ്രവർത്തനം പോലും നടത്തത്തിയില്ല. ഇങ്ങനെയുള്ള ഒരു ഭരണസമിതിയെ പുറത്താക്കാനാണ് ഈ മുന്നണി എന്നും അവർ പറയുന്നു. അഴിമതി ഭരണം അവസാനിപ്പിച്ചേ തീരൂ. നാട്ടുകാർ പറയുന്നു.

ഏതായാലും ഈ നേതാക്കന്മാർക്ക് ഈ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. പരാജയം നേരിട്ടാൽ കുമ്പള പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ പുതിയ നേതൃ നിര ഉയർന്നു വരും. പുതിയ Genz ആണ് വോട്ടർമാരിൽ കൂടുതൽ എന്നതിനാൽ പുതു തലമുറയുടെ തീരുമാനം നിർണ്ണായകമാവും. നേരത്തെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ സ്ഥാനാർത്ഥിയെ  നോക്കാതെ തന്നെ വോട്ട് ലഭിക്കുമായിരുന്നു. ആ പ്രവണത അവസാനിച്ചതിനാൽ അഴിമതിയാരോപണം നേരിടുന്ന മുതിർന്ന നേതാക്കന്മാർക്ക് കൂടുതൽ വിയർക്കേണ്ടി വരും. 

 


No comments