JHL

JHL

സാമൂഹിക വിഷയങ്ങളിലും, സമരങ്ങളിലും മൊഗ്രാൽ ദേശം ഏറെ മുന്നിൽ. -സുബൈർ പടുപ്പ്

മൊഗ്രാൽ. മാപ്പിളപ്പാട്ടിനെയും ഫുട്ബോളിനെയും നെഞ്ചിലേറ്റുന്ന മൊഗ്രാൽ ദേശക്കാർ രൂപം കൊടുക്കുന്ന സന്നദ്ധ സംഘടനകൾ ജില്ലയിലെ സാമൂഹിക- സാംസ്കാരിക നേതാക്കൾ നേതൃത്വം നൽകിയ ഒട്ടേറെ ജനകീയ സമരങ്ങളിൽ മൊഗ്രാൽ ദേശത്തിന്റെ കയ്യൊപ്പ് ചാർത്തിയ വരാണെന്ന്  സോഷ്യൽ ജസ്റ്റിസ് ഫോറം ചെയർമാൻ സുബൈർ പടുപ്പ് അഭിപ്രായപ്പെട്ടു. മൊഗ്രാൽ ബിസ്മില്ലാ കോംപ്ലക്സിൽ സാമൂഹിക സാംസ്കാരിക സംഘടനയായ "റെഡ് സ്റ്റാർ'' ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അസീസ് ടൈലർ സ്വാഗതം പറഞ്ഞു.എം മാഹിൻ മാസ്റ്റർ, സിദ്ധീഖലി മൊഗ്രാൽ,എം സി അക്ബർ പെർവാ ഡ്,എം എ ഹമീദ് സ്പിക്,ലത്തീഫ് കൊപ്പളം,വി പി അബ്ദുൽ ഖാദർ ഹാജി,ടി എം ശുഹൈബ്, അബ്ദുൽ ഖാദർ മാഷ്,ടികെ അൻവർ,എം പി അബ്ദുൽഖാദർ,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,എംജിഎ റഹ്മാൻ,എം എ മൂസ,മുഹമ്മദ് അബ്ക്കോ,ബി എ മുഹമ്മദ് കുഞ്ഞി, ഹസ്സൻ ലോൻഡ്രി,ലത്തീഫ് കോട്ട,അബ്ദുല്ല കുഞ്ഞി നട്പ്പളം, ലെത്തീഫ് കൊപ്പളം എന്നിവർ ആശംസകൾ നേർന്നു.

 പരിപാടിക്ക് നാസർ കൊപ്ര ബസാർ,സീതി- മുനീർ,അബ്ബാസ് നടപ്പളം,എം എസ് അഷ്റഫ്,സത്താർ ബി കെ,ഖാദർ, നാസർ എന്നിവർ നേതൃത്വം നൽകി.അർഷാദ് മൊഗ്രാൽ  നന്ദി പറഞ്ഞു.

No comments