JHL

JHL

ഇന്ത്യൻ യുദ്ധവിമാനം "തേജസ്" ദുബൈ എയർഷോയ്ക്കിടെ തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം; അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി(www.truenewsmalayalam.com) : ഇന്ത്യൻ യുദ്ധവിമാനം "തേജസ്" ദുബൈയിൽ തകർന്നുവീണു. ദുബൈ എയർ ഷോയിൽ പങ്കെടുക്കവെയാണ് അപകടം. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെയായിരുന്നു സംഭവമെന്ന് വാർത്ത ഏജൻസി എ.പി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടെന്നാണ് വിവരം.

ആദ്യ റൗണ്ടിൽ അഭ്യാസം തേജസ് പൂർത്തിയാക്കിയിരുന്നു. രണ്ടാം റൗണ്ട് അഭ്യാസത്തിനായി പറന്നുയർന്ന ഉടൻ വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുകയാണ്.

വലിയ ജനക്കൂട്ടത്തിന് മുന്നിൽ ആകാശ പ്രദർശനം പുരോഗമിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എയർ ഷോ താത്കാലികമായി നിർത്തിവെച്ചു.

സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. വിമാനം പറത്തിയ പൈലറ്റിന്‍റെ മരണത്തിൽ അനുശോചിച്ച വ്യോമസേന, ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

No comments