സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം:കുമ്പളയിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
കുമ്പള.സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുമ്പളയിൽ കുമ്പള പോലീസ്,ചിരഞ്ജീവി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുമ്പള,മൊഗ്രാൽ-കുമ്പള മെക് 7 ഹെൽത്ത് ക്ലബ് സംയുക്തമായി മാനവ ഐക്യത്തിനും, ലഹരിക്കെതിരേയും "റൺ ഫോർ യൂണിറ്റി,റൺ എഗൈൻസ്റ്റ് ഡ്രഗ്സ് ''എന്ന ലക്ഷ്യത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കൂട്ടയോട്ടം ശാന്തി പള്ളത്തുനിന്ന് ആരംഭിച്ച് കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.കുമ്പള പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുകുന്ദൻ ടി കെ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.മെക് 7 മൊഗ്രാൽ കോർഡിനേറ്റർ എം മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചിരഞ്ജീവി ക്ലബ് പ്രസിഡണ്ട് കൃഷ്ണ ഗെട്ടി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സത്താർ ആരിക്കാടി,അറബി കുമ്പള,എം എ അബൂബക്കർ സിദ്ദീഖ് മൊഗ്രാൽ,സന്തോഷ്,കിഷോർ,മഹേശ്വര, കിരൺ പൂജാരി, വിജയകുമാർ മൊഗ്രാൽ എന്നിവർ ആശംസകൾ നേരുന്നു.

Post a Comment