JHL

JHL

കോൺക്രീറ്റും, ടാറിങ്ങും ഇളകി തുടങ്ങി; കുമ്പള ദേശീയപാത അടിപ്പാതയിൽ അപകടം പതിയിരിക്കുന്നു

കുമ്പള(www.truenewsmalayalam.com) : കുമ്പള ദേശീയപാത സർവീസ് റോഡിലെ റെയിൽവേ സ്റ്റേഷന് സമീപത്ത് ഓവുചാലിനരികിൽ കോൺക്രീറ്റും,ടാറിങ്ങും ഇളകി തുടങ്ങിയത് വാഹനങ്ങൾക്ക് ഭീഷണിയാവുന്നു.

 ഓവുചാലിന് മുകളിൽ പാകിയ ഇരുമ്പ് ഫലക കോൺക്രീറ്റും,ടാറിങ്ങും തകർന്നതിനാൽ  ഇളകി തുടങ്ങിയിട്ടുണ്ട്.ഇത് വാഹനാപകട സാധ്യത വർദ്ധിപ്പിക്കുന്നു. നിർമ്മാണത്തിലെ പോരായ്മയാണ് കോൺക്രീറ്റ്-ടാറിങ്  തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വാഹനങ്ങളുടെ ടയർ ഓവുചാൽ കുഴിയിൽ വീണ് അപകടം സംഭവിക്കാതിരിക്കാൻ അടിയന്തിര ഇടപെടലും, നടപടിയും  വേണമെന്നാണ് ടൗൺ നിവാസികളും, വ്യാപാരികളും ആവശ്യപ്പെടുന്നത്.

No comments