JHL

JHL

പുത്തിഗെ പഞ്ചായത്തിൽ എൽ.ഡി.എഫ് അനുകൂല ഇരട്ട വോട്ടുകളെന്ന് പരാതി; നിയമ നടപടിക്കൊരുങ്ങി മുസ് ലിം ലീഗ്

കുമ്പള.പുത്തിഗെ പഞ്ചായത്തിൽ മുമ്പ് താമസിച്ചവർക്കും വിവാഹം കഴിഞ്ഞ് പോയവർക്കും വ്യാപകമായി ഇരട്ട വോട്ടുകളുള്ളതായി പരാതി.
ഇത്തരം ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ രേഖാമൂലം പരാതി നൽകിയിട്ടും  സി.പി.എം അനുകൂല ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. 
ഇതിനെതിരേ നിയമ നടപടിയുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് 
മുസ് ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്ഥലത്തില്ലാത്ത വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
ഇവർ ഹിയറിങിന് ഹാജറാകുന്നതിന് പകരം സി.പി.എം പ്രവർത്തകരാണ് രേഖകൾ നൽകിയത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ പട്ടികയിൽ നിലനിർത്തിയിരിക്കുകയാണ്. 
മൂന്നാം വാർഡ് ദേരടുക്കയിലെ പാർട്ട് നമ്പർ ഒന്നിലെ ക്രമ.നമ്പർ 805 ലെ ആൾക്ക് ഇരട്ട വോട്ടുണ്ട്.
ഹിയറിങിന് ഹാജാറായെങ്കിലും രേഖകൾ നൽകിയിട്ടില്ല.
ആക്ഷേപം ഉന്നയിച്ചയാൾ തെളിവ് സഹിതം പരാതി നൽകിയിട്ടും ഇരട്ട വോട്ട് നിലനിർത്തിയിട്ടുണ്ട്. 
വാർഡ് 6 ഉർമി ക്രമ നമ്പർ 113, 116,115,40,82, 83 ഇവർക്ക് ബദിയഡുക്ക പഞ്ചായത്തിലെ നാലാം വർഡിൽ ക്രമ നമ്പർ 146,149,150,159,276, 259 ൽ വോട്ടുകളുണ്ട്.
ഇവർ പുത്തിഗെപഞ്ചായത്ത് പരിധിയിൽ താമസമില്ലാത്തവരാണ്. 
കൃത്യമായ തെളിവുകൾ നൽകിയിട്ടും പഞ്ചായത്തിലെ ചില ഉദ്യാഗസ്ഥന്മാമാരുടെ നേതൃത്വത്തിലാണ് ഇത്തരം ക്രമക്കേടുകൾ നടന്നത്. പുത്തിഗെ പഞ്ചായത്തിൽ  യു.ഡി.എഫിന് വിജയ സാധ്യതയുള്ള വാർഡുകളിൽ വ്യാപക ഇരട്ട വോട്ടുകൾ നിലനിൽക്കുകയാണ്. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയം ഗൗരവമായി ഉയർത്തും.
വാർത്താ സമ്മേളനത്തിൽ
സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല കണ്ടത്തിൽ, ഇ.കെ മുഹമ്മദ് കുഞ്ഞി, ഇല്യാസ് ഹുദവി, റഫീഖ് കണ്ണൂർ, അബ്ദുല്ല കെ.എം സംബന്ധിച്ചു.

No comments