JHL

JHL

കേരളപ്പിറവി ദിനത്തിൽ സേവന മികവിൽ വി.അബ്ദുസ്സലാം


കാസർഗോഡ്. വിവിധ തൊഴിൽ മേഖലകളിലെ സേവന മികവിനും, തൊഴിൽ നൈപുണ്യ വികസന രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കും  കാസർകോട്  ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ വി. അബ്ദുൽ സലാമിന് ജില്ലാ പഞ്ചായത്തിന്റെ പ്രശംസാപത്രം ലഭിച്ചു.

 സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പ്രശംസാപത്രം കൈമാറി.ചടങ്ങിൽ എം.എൽ.എമാരായ രാജഗോപാൽ, ചന്ദ്രശേഖരൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, മുനിസിപ്പൽ ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ നേർന്നു.

ജില്ലയിൽ തൊഴിൽ നൈപുണ്യ ക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിനും  ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതിന്റെ അംഗീകാരമായാണ് ഈ ബഹുമതി.

 വി. അബ്ദുൽ സലാം ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും തൊഴിൽ-നൈപുണ്യ ക്ഷേമ രംഗത്ത് പുതുനവീകരണ ചിന്തകളുമായി പ്രവർത്തിക്കുന്നതിലൂടെ പ്രശംസ നേടി വരികയാണ്.



No comments