ലഹരി ഉപയോഗത്തിൽ യുവസമൂഹം നശിച്ചുകൊണ്ടിരിക്കുമ്പോൾ സർക്കാറിന് ശ്രദ്ധ മദ്യത്തിലുള്ള വരുമാനത്തിൽ മദ്യ വിമോചന മഹാസഖ്യ ജാഥക്ക് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി.
മൊഗ്രാൽ :മദ്യവും മയക്കുമരുന്നും യുവസമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുമ്പോഴും ഇതുവഴി ലഭിക്കുന്ന വരുമാനത്തിലാണ് സർക്കാറിന്റെ ശ്രദ്ധ എന്നത് ഈ സാമൂഹ്യവിപത്ത് അനുദിനം വർദ്ധിക്കുവാൻ കാരണമാകുന്നതായി മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡണ്ട് ഇ.എ ജോസഫ് അഭിപ്രായപ്പെട്ടു.
മദ്യം ലഹരിയല്ലാത്ത പാനീയമാണെന്ന പരോക്ഷമായ പ്രചരണത്തിൽ വഞ്ചിതരാവാതെ മദ്യവിമുക്ത കേരളത്തിനായി എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്ന ലഹരിവിരുദ്ധ ജനകീയ പ്രക്ഷോഭ സമിതി സംസ്ഥാന കമ്മിറ്റി ജാഥ, മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൊഗ്രാലിൽ എത്തിയപ്പോൾ മൊഗ്രാൽ ദേശീയവേദി ഹൃദ്യമായ സ്വീകരണം നൽകി.
ലഹരി വിരുദ്ധ ജനകീയ പ്രക്ഷോഭ സമിതി സംസ്ഥാന കൺവീനർ പ്രൊഫ. ടി എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ദേശീയവേദി പ്രസിഡണ്ട്
എ.എം സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.
മാഹിൻ മാസ്റ്റർ,
വിജയകുമാർ, എച്ച് എം കരീം,ബിഎ മുഹമ്മദ്, അഷ്റഫ് സാഹിബ്, അൻവർ മാഷ്,എം എ മൂസ, കാദർ മൊഗ്രാൽ,റിയാസ് മൊഗ്രാൽ, എം എം റഹ്മാൻ,എം ജി എ റഹ്മാൻ,ജലാൽ ടി എ,
ഹമീദ് പെർവാഡ്,കലാം ബി.കെ,അൻവർ പി വി,
ബി കെ അബ്ദുള്ള,
ഇബ്രാഹിം സിംഗർ,
അർഷാദ് റെഡ്സ്റ്റാർ,
മൊയ്തീൻ കെ എം, പി എ ആസിഫ്,അബൂബക്കർ കോട്ട,അഷ്‌റഫ് പെർവാഡ്,ഷാഫി കല്ലുവളപ്പിൽ പ്രസംഗിച്ചു.

.jpeg)
Post a Comment