JHL

JHL

കാരുണ്യ ഹസ്തം നീളുന്നതിനിടെ ഫൈസൽ മോൻ യാത്രയായി.ഇശൽ ഗ്രാമം തേങ്ങുന്നു.


മൊഗ്രാൽ.മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൊഗ്രാൽ നട്പ്പളം ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്തെ  ഹംസ-ഫാത്തിമ ദമ്പതികളുടെ മകൻ മൊഗ്രാൽ ജിവിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി ഫൈസൽ മോൻ യാത്രയായി.ഇന്ന് പുലർച്ചെ എറണാകുളം സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങൾ നടക്കുന്നതിനിടെയാ യായിരുന്നു മരണം. ചികിത്സയ്ക്കായി നാട്ടുകാർ കൈകോർത്ത് ഫണ്ട് സ്വരൂപിക്കുന്നതിനിടയിലായിരുന്നു ഫൈസൽ മോൻ യാത്രയായത്.മകന് കരൾ നൽകാൻ ഉപ്പയും, മൂത്ത സഹോദരൻ സവാദും തയ്യാറായി ഇതിനായുള്ള പരിശോധനകളും മറ്റും നടന്നുവരികയായിരുന്നു.  

ഫൈസൽ മോന്റെ മരണം ഇശൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.

 സവാദ്,ശബാന തസ്നി,ഷാജി,ശംസു, ഷാഹി എന്നിവരാണ് സഹോദരങ്ങൾ. നിര്യാണത്തിൽ മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി, ചളിയങ്കോട് ജുമാ മസ്ജിദ് കമ്മിറ്റി, മൊഗ്രാൽ ജീവിച്ച്എസ്എസ് പിടിഎ കമ്മിറ്റി,ദീനാർ യുവജന സംഘം,മൊഗ്രാൽ ദേശീയവേദി,ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ,റെഡ് സ്റ്റാർ ക്ലബ് ,നടുപ്പള്ളം റെസിഡന്റ്sസ് അസോസിയേഷൻ നുശോചിച്ചു.

No comments