യൂത്ത് കോൺഗ്രസ് മൊഗ്രാലിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകി.
മൊഗ്രാൽ.ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,ഡോ: സുരേഷ് ബാബു ഐ ഫൗണ്ടേഷൻ കാസർഗോഡ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകി.
കേരളപ്പിറവി ദിനത്തിന്റെയും, പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ചുമാണ് കഴിഞ്ഞദിവസം മൊഗ്രാൽ ജിവിഎച്ച്എസ്എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കണ്ണ് രോഗ വിദഗ്ധൻ ഡോ: ആനന്ദ് എസ് അണ്ടി,ഡോ:ഹാസിബ് തൊണ്ടികോടൻ(എംഡി:ശിശുരോഗ വിദഗ്ധൻ)വാസുദ മുൽക്കി(ഇഎൻ പി സർജൻ)ഡോ: മുഹമ്മദ് ഇസുദ്ദീൻ(അസ്ഥിരോഗ വിദഗ്ധൻ) ഡോ:അരുന്ധതി രാംദാസ് ആർ(ജനറൽ സർജൻ)തുടങ്ങിയ വിദഗ്ധരമായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ സൗജന്യ ഷുഗർ,ബിപി പരിശോധനയും നടത്തി.നേത്ര പരിശോധനയിൽ ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.
ക്യാമ്പ് എഐസിസി ജില്ലാ കോഡിനേറ്റർ മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. റിട്ട അസി: കമ്മീഷണറും,വിൻ ടച്ച് ഹോസ്പിറ്റൽ ചീഫ് ഓഫീസറുമായ ടി.പി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് മുഖ്യാതിഥിയായി സംബന്ധിച്ചു.
യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ആഷിക് അസീസ് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എം മാഹിൻ മാസ്റ്റർ,ടി എം ശുഹൈബ്, ഹമീദ് സ്പീക്ക്, സത്താർ ആരിക്കാടി,അഡ്വ: ഷഹല,റിയാസ് കരീം,യൂസഫ് കോട്ട, എം.എ.സിദ്ദീഖ്,എ എം സിദ്ദീഖ് റഹ്മാൻ, ഷക്കീൽ അബ്ദുല്ല, അബ്ക്കോ മുഹമ്മദ്,അഷ്റഫ്.കെ.കെ,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ബി കെ കലാം എന്നിവർ സംബന്ധിച്ചു.ബദറു ഗല്ലി നന്ദി പറഞ്ഞു
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സത്താർ.കെ.കെ, ഉമ്മർ റൺവേ, അഷ്‌ഫാദ് വലിയ വളപ്പ്,സജാദ് എ.എം, ശരീഫ് ദീനാർ, സമീർ.കെ.കെ, അത്ത മിലാനോ, റാസി കൊപ്പളം, സാദിഖ്.കെ. കെ.പുറം,ഫൈസൽ നടുപ്പളം, നൗഷാദ്.കെ. എം,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫോട്ടോ:യൂത്ത് കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് എ സി സി ജില്ലാ കോഡിനേറ്റർ മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment