കുമ്പള ഗ്രാമപഞ്ചായത്ത്:മുളിയടുക്ക ശ്രദ്ധാകേന്ദ്രം, പോരാട്ടം കനക്കുന്നു
![]() |
| ഫോട്ടോ:മുളിയടുക്ക യിലെ സ്ഥാനാർത്ഥികൾ: അബ്ദുൽ റസാഖ് എം(പിഡിപി) ഗണേഷ് ഭണ്ഡാരി (കോൺ)രമേശ പി ( സിപിഎം)സബൂറ മൊയ്തു എം ഐ ( സ്വതന്ത്ര) പത്മനാഭ ( ബിജെപി) |
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിൽ പുതുതായി രൂപം കൊണ്ട മുളിയടുക്ക 10-)ആം വാർഡിൽ പോരാട്ടം കനക്കുന്നു.സീറ്റ് വിഭജനത്തിൽ കുമ്പളയിൽ മുസ്ലിം ലീഗ് കോൺഗ്രസിന് നൽകിയ വാർഡാണ് മുളിയടുക്ക. എന്നാൽ ലീഗ് വാർഡ് കമ്മിറ്റിയുടെ ആവശ്യം മുസ്ലിം ലീഗിന് നൽകണമെ ന്നായിരുന്നു. ഈ ആവശ്യം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിരാകരിച്ചതോടെ പ്രദേശവാസിയും, കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സയുമായ സബൂറ മൊയ്തു എം ഐ യെ സ്വതന്ത്ര റിബൽ സ്ഥാനാർത്ഥിയായി നിർത്തിയത് വാർഡിൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റി.ഇപ്പോൾ ഇവിടെ കോൺഗ്രസും, ലീഗും നേർക്കുനേർ എന്ന അവസ്ഥയായി മാറി.
കുമ്പളയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും,കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമായ ഗണേഷ് ഭണ്ഡാരിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ വാർഡായിരുന്നു മുളി യടുക്ക.യുഡിഎഫിനക ത്തെ പിണക്കം എങ്ങിനെ വോട്ടാക്കി മാറ്റാമെന്ന ശ്രമത്തിലും പ്രവർത്തനങ്ങളിലുമാണ് വാർഡിലെ പിഡിപിയും, സിപിഎമ്മും, ബിജെപിയും.
എം അബ്ദുൾ റസ്സാഖാണ് ഇവിടെ പിഡിപി സ്ഥാനാർത്ഥി. വാർഡിലെ ചില മേഖലകളിൽ യുവാക്കൾക്കിടയിൽ പീഡിപിക്ക് സ്വാധീനമുണ്ട്. എക്കാലവും എൽഡിഎഫിന് പിന്തുണ നൽകിവരുന്ന പിഡിപിയെ ഇടതുമുന്നണി സീറ്റ് വിഭജന ചർച്ചകളിൽ പരിഗണിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് പിഡിപിയുടെ സ്ഥാനാർത്ഥിത്വം എന്നത് ശ്രദ്ധേയമാണ്.
സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രമേശ പിയാണ് ഇവിടെ സിപിഎം സ്ഥാനാർഥി. സിപിഎം പ്രവർത്തകർക്കിടയിലും, നാട്ടുകാർക്കിടയിലും ജാതിമതഭേദമന്യേ രമേശൻ സ്വീകാര്യനുമാണ്. കർഷകനായ പദ്മനാഭയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രവർത്തനങ്ങളിൽ ബൂത്ത് തലത്തിൽ പത്മനാഭ മുൻപന്തിയിലു ണ്ടാകും. അതുകൊണ്ടുതന്നെയാണ് വാർഡിൽ പത്മനാഭനെ ബിജെപി പരിഗണിച്ചതും.കേവലം 250 ഓളം വോട്ടുകൾ പിടിച്ചാൽ വിജയിക്കാനാവുമെന്ന് പ്രതീക്ഷയിലാണ് 5 സ്ഥാനാർത്ഥികളും വോട്ട് പിടുത്തത്തിൽ ഏർപ്പെട്ടിട്ടുള്ളത്.


Post a Comment