JHL

JHL

64-)മത് കാസറകോഡ് റവന്യൂ ജില്ലാ കലോത്സവം ഡിസം: 30,മുതൽ ജനുവരി 3 വരെ.സംഘാടക സമിതിയായി.

മൊഗ്രാൽ.64-)മത് കാസറകോട് റവന്യൂ ജില്ലാ കലോത്സവം ഡിസം:30,31 ജനവരി 1,2,3 തിയതികളിൽ മൊഗ്രാൽ വൊക്കേ ഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൻ അഡ്വ:സരിത എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് ഉത്ഘാടനം നിർവ്വഹിച്ചു. കാസറകോട് വിദ്യഭ്യാസ ഉപഡയറക്ടർ ഇൻചാർജ്  മോഹൻ രാജ് കെ എ എസ് സ്വാഗതം പറഞ്ഞു. 

ചടങ്ങിൽ കാസറകോട് ബ്ലോക്ക് പഞ്ചായത്ത് വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  അഷറഫ് കർള,ഡയറ്റ് പ്രിൻസിപ്പാൾ രഖുറാം ഭട്ട്,ജില്ലാ വിദ്യാഗരണം കോർഡിനേറ്റർ ടി പ്രകാശൻ,ഡിവിഷൻ മെമ്പർ ജമീലാ സിദ്ധീഖ് ദന്ധകോളി, കാസറകോട്എ.ഇ.ഒ ആഗസ്റ്റിൽ ബർനാഡ്,മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ബിനി വി.എസ്,കൈറ്റ് പ്രിതിനിധി അബ്ദുൾ കാദർ മൊഗ്രാൽ, യുനാനി മെഡിക്കൽ ഓഫീസർ ഡോ: സക്കീറലി,ഡി ഡി ഇ കലോത്സവ സ്റ്റാഫ് ആസിഫ്,പി.ടി.എ പ്രസി:ലത്തീഫ് കൊപ്പളം, എസ്.എം.സി ചെയർമാൻ ആരിഫ്, എംപി.ടി.എ പ്രസി: ഹസീന എന്നിവർ സംസാരിച്ചു. 

കുടുബശ്രീ അംഗങ്ങൾ,സന്നദ്ധ സംഘടനാ പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അധ്യപക സംഘടനാ നേതാക്കൾ,വ്യാപാ രി വ്യവസായ നേതാക്കൾ,കലാ- സാസ്കാരിക വിദ്യാഭ്യാസ പ്രവർത്തകൾ , ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ പ്രിൻസിപ്പൾമാർ,ഹെഡ് മാസ്റ്റർമാർ, നിയമപാലകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കെ.എസ് ഇബി ഉദ്യോഗസ്ഥർ റിട്ടേ: അധ്യാപകർ, നാട്ടുകാർ,ക്ലസ്റ്റർ കൺവീനർമാർ എന്നിവർ സംബന്ധിച്ചു. അടുത്ത ആഴ്ച സംഘാടക സമിതി യോഗം ചേർന്ന് വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകും.ഹെഡ് മാസ്റ്റർ ജെ.ജയറാം നന്ദി പറഞ്ഞു.

No comments