കുമ്പളയിൽ എസ്.ഡി.പി.ഐ മികച്ച വിജയം നേടും; ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുമ്പള പഞ്ചായത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികൾ പത്തോളം വാർഡുകളിൽ മത്സരിക്കും.
ഒന്നാം ഘട്ടത്തിൽ നാല് വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
യു.ഡി.എഫിൻ്റെ നേതൃത്വത്തിലുള്ള കുമ്പള പഞ്ചായത്ത് ഭരണ സമിതികൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അഴിമതിയും സ്വജന പക്ഷപാതവും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു.
ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ കുമ്പള ടൗണിൽ ബസ് ഷെൽട്ടർ നിർമാണത്തിലെ അഴിമതി കേരളം ഒന്നാകെ ചർച്ചയായത് നാടിന് അപമാനകരമാണ്.
അഴിമതി ഉയർത്തിക്കാട്ടിയാകും കുമ്പളയിൽ എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിനെ നേരിടുക.
വാർഡ് 1 കുമ്പോൽ റുഖിയ അൻവർ,3 കക്കളംകുന്ന് നാസർ ബംബ്രാണ,18 റെയിൽവേ സ്റ്റേഷൻ ഫഹിമ നൗഷാദ്,20 ബദ്രിയാനഗർ അൻവർ ആരിക്കാടി എന്നിവരെയാണ് പ്രഖ്യാപിച്ചത്.
വാർത്താ സമ്മേളനത്തിൽ
ജില്ലാ ജന.സെക്രട്ടറി ഖാദർ അറഫ,മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഷബീർ,കുമ്പള പഞ്ചായത്ത് സെക്രട്ടറി ഷാനിഫ് മൊഗ്രാൽ, ട്രഷറർ നൗഷാദ്, മൻസൂർ കുമ്പള സംബന്ധിച്ചു.

Post a Comment