JHL

JHL

പാർട്ടിക്കാരടക്കം കുമ്പളയിൽ ഭരണമാറ്റത്തിന് ; കുമ്പള വികസന മുന്നണി മത്സര രംഗത്തേക്ക് ; വനിതാ വാർഡുകളിൽ സ്ഥാനാർത്ഥികളെ കിട്ടാതെ യു ഡി എഫ്

കുമ്പള : കുറെ നാളായി അഴിമതിയിൽ മുങ്ങിക്കുളിച്ചു കിടക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വം കൊടുക്കുന്ന  കുമ്പള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നീക്കം ശക്തമാവുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ എതിർപ്പ് ശക്തമാവുന്നത് യു ഡി എഫിന് തലവേദനയാവുന്നു. 
40 ലക്ഷം കൊണ്ട് നിർമ്മിച്ച ജി ഐ പൈപ്പും അലൂമിനിയം ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച നാല് വെയ്റ്റിംഗ് ഷെഡ്‌ഡിൻറെ  കണക്കും പുറത്ത് വന്നതോടയാണ് അഴിമതികഥകൾ ടി വി ചാനലുകളിലൂടെ പുറത്ത് വന്ന് തുടങ്ങിയത്.   കൂടാതെ  'ടേക്ക് എ ബ്രേക്ക്' വിശ്രമ കേന്ദ്രം, മിനി ഹൈമാസ്റ്റ് വിളക്കുകൾ, ആരിക്കാടി ഷിറിയ മണൽക്കടവ് എന്നിവയുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവിന്റെ പ്രധാന അഴിമതി ആരോപണങ്ങൾ കൂടിയായതോടെ രംഗം കൂടുതൽ ചൂട് പിടിച്ചു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതായതോടെ റെബലിനെ നിർത്തി മത്സരത്തിനിറങ്ങിയ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രെസിഡൻറ്, ആ സ്ഥാനാർഥി ജയിച്ചതോടെ ഇദ്ദേഹത്തെ  പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സംസ്ഥാന കമ്മിറ്റി പുറത്താക്കിയിരുന്നു. തുടർന്നു ജില്ലാ കമ്മിറ്റിയാണ് ഇയാളെ തിരിച്ചെടുത്തതെന്ന് പറയുന്നു. ഇതൊക്കെയായതോടെ പാർട്ടിക്കുള്ളിൽ തന്നെ വിഭാഗീയത ഉണ്ടായി. കരാറുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിന്റെ ഇടപെടലും വിഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. 

ഇതോടെ എങ്ങനെയെങ്കിലും ഇപ്രാവശ്യം ഇവരെ പുറത്താക്കണമെന്ന ലക്ഷ്യവുമായി വികസന ലക്ഷ്യവുമായി വിവിധ കക്ഷികളും നാട്ടുകാരും ചേർന്ന് മുന്നണിയുമായി രംഗപ്രവേശം ചെയ്തത്. മുന്നണിയുടെ യോഗങ്ങൾ കഴിഞ്ഞ  ദിവസങ്ങളിൽ ചേരുകയുണ്ടായി. അത് പ്രകാരം പന്ത്രണ്ട് വാർഡുകളിൽ മത്സരിക്കാൻ ധാരണയായി. 

ഈ മുന്നണി ജയ സാധ്യതയുള്ള വാർഡുകൾ നോക്കി യോജിച്ച് പ്രവർത്തിച്ചാൽ യു ഡി എഫിന് ഭരണം നഷ്ടപ്പെടുമെന്നും കണക്കു കൂട്ടുന്നു. 

ഇതിനിടെ മുസ്ലിം ലീഗിൽ നേരത്തെ മത്സരിക്കാൻ തയാറായ വനിതാ സ്ഥാനാർത്ഥികൾ പിന്മാറിയതായും റിപ്പോർട്ടുണ്ട്. മുൻ പരിചയമില്ലാത്ത വനിതാ സ്ഥാനാർത്ഥികൾ ഇത്തരം നേതാക്കന്മാരുടെ നീക്കത്തിൽ പെട്ട് അഴിമതിക്കഥകൾക്ക് ഉത്തരം പറയേണ്ടി വരുമോ എന്ന ചിന്തയാണ് വനിതാ സ്ഥാനാർത്ഥികളെ  പിന്നോട്ടടിക്കുന്നതായി പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തടോടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി വീടുകൾ കയറിയിറങ്ങുകയാണ് നേതാക്കൾ. അതെ സമയം പുതിയ മുന്നണിയിൽ പ്രഗത്ഭരായ സ്ഥാനാർത്ഥികളാണ് വനിതകളായി  ഉള്ളത്. ഇത് മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു. ഏതായാലും കുമ്പളയിൽ വരുന്ന തെരഞ്ഞെടുപ്പ് പൊടി പാറും.

No comments