JHL

JHL

ചാച്ചാജിയെ ഓർമ്മയിലെടുത്ത് നാടെങ്ങും ശിശുദിന പരിപാടികൾ.

മൊഗ്രാൽ.മുൻ പ്രധാനമന്ത്രി"ചാച്ചാജി'' ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാ ഘോഷത്തിന്റെ ഭാഗമായി നാടെങ്ങും  ശിശുദിനം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.

 കുട്ടികളെ അതിരറ്റ സ്നേഹവും വാത്സല്യവും നൽകിയിരുന്ന നെഹ്റുജി"ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ''രെന്ന് നെഹ്റുവിന്റെ വാക്കുകൾ കുട്ടികളിൽ അദ്ദേഹം അർപ്പിച്ച പ്രതീക്ഷയിലേക്ക് വിരൽ ചൂണ്ടുന്നു.

മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടി വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് റെഡ് സ്റ്റാർ മൊഗ്രാൽ മധുര പലഹാരം വിതരണം ചെയ്തു.മൊഗ്രാൽ ജിവിഎച്ച്എസ്എസ്- എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു.ചടങ്ങിൽ അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.

 അർഷാദ് മൊഗ്രാൽ(റെഡ് സ്റ്റാർ)എം എ മൂസ(ദേശീയവേദി) രക്ഷിതാക്കളായ അയ്യൂബ്,അഫ്സൽ, നൗഷാദ്,സ്കൂൾ അധ്യാപകരായ റഷീദ,നുഹ്സീന എന്നിവർ സംബന്ധിച്ചു.

No comments