JHL

JHL

പെർവാഡ് ദേശീയ പാതയിൽ കാർ സ്കൂട്ടറിലിടിച്ച് ആരിക്കാടി സ്വദേശി മരിച്ചു ; തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത് ; ചികിത്സാ പിഴവ് ആരോപിച്ച് ബി ജെ പി പ്രവർത്തകർ ആശുപത്രി ഉപരോധിക്കുന്നു


കുമ്പള.ദേശീയപാത കുമ്പള പെർവാഡിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബി.ജെ.പി പ്രവർത്തകൻ മരിച്ചു. 

ആരിക്കാടി, പാറസ്ഥാനത്തിന് സമീപം കൃഷ്ണ വെളിച്ചപ്പാടന്റെ മകൻ ഹരീഷ് കുമാർ (37) ആണ് മരിച്ചത്.  തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത് . ഗുരുതര പരിക്കുകളോടെ കുമ്പള സഹകരണ ആശുആത്രിയിൽ പ്രവേശിപ്പിച്ച ഹരീഷ് കുമാർ ചൊവ്വാഴ്ച രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് ബി ജെ പി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടി.  

കാർ യാത്രക്കാരായ രണ്ടു പേർക്കും അപകടത്തിൽ പരുക്കേറ്റു.ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച‌ രാത്രി പതിനൊന്നരയോടെയാണ് സംഭവം.അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായി തകരുകയും കാർ തലകീഴായി മറിയുകയും ചെയ്തു. മാതാവ് രത്നാവതി.

No comments